ഫ്രഞ്ച് ലീഗ് കിരീടം പിഎസ്ജിക്ക്

രണ്ടാം സ്ഥാനത്തുള്ള ലില്ലെയുടെ ടൗലൂസിനെതിരായ മല്‍സരം ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ചതോടെയാണ് പിഎസ്ജിക്ക് രണ്ട് പോയിന്റ് ലഭിച്ചത്

Update: 2019-04-21 19:40 GMT

പാരിസ്: തുടര്‍ച്ചയായ രണ്ടാം തവണയും പിഎസ്ജി ഫ്രഞ്ച് ലീഗ് കിരീടം സ്വന്തമാക്കി. ലീഗ് കിരീടം നേടാനുള്ള രണ്ട് പോയിന്റ് ഇന്ന് പിഎസ്ജിക്ക് ലഭിച്ചു. ലീഗില്‍ രണ്ടാം സ്ഥാനത്തുള്ള ലില്ലെയുടെ ടൗലൂസിനെതിരായ മല്‍സരം ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ചതോടെയാണ് പിഎസ്ജിക്ക് രണ്ട് പോയിന്റ് ലഭിച്ചത്. മൊണാക്കോയ്‌ക്കെതിരായ മല്‍സരം കളിക്കുന്നതിന് മുമ്പാണ് പിഎസ്ജിയുടെ കിരീട നേട്ടം. അവസാന മൂന്ന് മല്‍സരങ്ങളിലും പിഎസ്ജിക്ക് തോല്‍വിയായിരുന്നു. ഇതേത്തുടര്‍ന്നാണ് കിരീട നേട്ടം വൈകിയത്. ആറ് മല്‍സരങ്ങള്‍ ശേഷിക്കെയാണ് പിഎസ്ജിയുടെ കിരീടനേട്ടം. പിഎസ്ജി എട്ടുതവണ ഫ്രഞ്ച് ലീഗ് കിരീടം നേടിയിട്ടുണ്ട്. 32 മല്‍സരങ്ങളില്‍ നിന്ന് 81 പോയിന്റാണ് പിഎസ്ജിക്കുള്ളത്. ലീഗില്‍ മൂന്ന് മല്‍സരങ്ങള്‍ മാത്രമാണ് പിഎസ്ജി തോറ്റത്. പ്രമുഖതാരം നെയ്മര്‍ പരിക്കുകാരണം സീസണിന്റെ പകുതിയും ടീമിനായി കളിച്ചിരുന്നില്ല. കിലിയന്‍ എംബാപ്പെയുടെ മികവിലാണ് പിഎസ്ജിയുടെ കിരീടനേട്ടം.

Tags:    

Similar News