യൂറോ ജേതാക്കള്‍ക്ക് ഖത്തറിലെത്താന്‍ പ്ലേ ഓഫ് കളിക്കണം; സ്വിറ്റ്‌സര്‍ലന്റിന് യോഗ്യത
ബള്‍ഗേരിയയെ എതിരില്ലാത്ത നാല് ഗോളിന് തോല്‍പ്പിച്ചാണ് സ്വിസ് ടീം ഖത്തറിലേക്ക് ടിക്കറ്റെടുത്തത്.
റോം: യൂറോ കപ്പ് ജേതാക്കളായ ഇറ്റലി ഖത്തര്‍ ലോകകപ്പ് കളിക്കാന്‍ ഉണ്ടാവുമോ എന്ന് അറിയാന്‍ മാര്‍ച്ചില്‍ നടക്കുന്ന പ്ലേ ഓഫ് വരെ കാത്തിരിക്കണം.ഇന്ന് നടന്ന യൂറോപ്പ്യന്‍ ലോകകപ്പ് യോഗ്യതാ മല്‍സരങ്ങളില്‍ നോര്‍ത്തേണ്‍ അയര്‍ലന്റിനോട് ഗോള്‍ രഹിത സമനില വഴങ്ങിയതോടെയാണ് ഇറ്റലിയുടെ നില പരുങ്ങലില്‍ ആയത്. യോഗ്യതയ്ക്കായി ഇന്ന് ഇറ്റലിക്ക് ജയം അനിവാര്യമായിരുന്നു. ആദ്യ പകുതിയില്‍ മുന്നില്‍ നിന്ന റോബര്‍ട്ടോ മാന്‍സിനിയുടെ ടീം രണ്ടാം പകുതിയില്‍ പിന്നിലാവുകയായിരുന്നു. രണ്ടാം പകുതിയില്‍ അയര്‍ലന്റ് മികച്ച പ്രതിരോധം തീര്‍ത്തപ്പോള്‍ ഇറ്റലിയുടെ ലോകകപ്പ് യോഗ്യതയ്ക്ക് മങ്ങലേല്‍ക്കുകയായിരുന്നു. ഗ്രൂപ്പ് സിയില്‍ ഇറ്റലി രണ്ടാം സ്ഥാനത്തേക്ക് വീണപ്പോള്‍ സ്വിറ്റ്‌സര്‍ലന്റ് ഒന്നാം സ്ഥാനത്ത് എത്തി ലോകകപ്പ് യോഗ്യത ഉറപ്പിച്ചു. ബള്‍ഗേരിയയെ എതിരില്ലാത്ത നാല് ഗോളിന് തോല്‍പ്പിച്ചാണ് സ്വിസ് ടീം ഖത്തറിലേക്ക് ടിക്കറ്റെടുത്തത്.