ഹാലന്റിനെ ഇറക്കിയില്ല; ഡി ബ്രൂണിയും അല്‍വാരസും തിളങ്ങി; സിറ്റിക്ക് ജയം

അല്‍വാരസ്-ബ്രൂണി കോമ്പിനേഷനാണ് സിറ്റിക്ക് ജയമൊരുക്കിയത്.

Update: 2022-07-21 05:44 GMT
ഹാലന്റിനെ ഇറക്കിയില്ല; ഡി ബ്രൂണിയും അല്‍വാരസും തിളങ്ങി; സിറ്റിക്ക് ജയം


ഹൗസ്റ്റണ്‍: അമേരിക്കയില്‍ നടക്കുന്ന പ്രീസീസണ്‍ മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയം.ക്ലബ്ബ് അമേരിക്കയ്‌ക്കെതിരേ 2-1ന്റെ ജയമാണ് സിറ്റി നേടിയത്. ബെല്‍ജിയം താരം കെവിന്‍ ഡി ബ്രൂണി സിറ്റിയ്ക്കായി ഇരട്ട ഗോള്‍ നേടി. പുതിയ സൈനിങ് അര്‍ജന്റീനയുടെ ജൂലിയാന്‍ അല്‍വാരസും മല്‍സരത്തില്‍ തിളങ്ങി. അല്‍വാരസ്-ബ്രൂണി കോമ്പിനേഷനാണ് സിറ്റിക്ക് ജയമൊരുക്കിയത്. എന്നാല്‍ പുതിയ സൈനിങുകളായ നോര്‍വെയുടെ എര്‍ലിങ് ഹാലന്റ്, ഇംഗ്ലണ്ടിന്റെ കെല്‍വിന്‍ ഫിലിപ്പ്‌സ് എന്നിവരെ സിറ്റി ആദ്യ ഇലവനില്‍ ഇറക്കിയില്ല.

മറ്റൊരു മല്‍സരത്തില്‍ ആഴ്‌സണല്‍ അമേരിക്കന്‍ ക്ലബ്ബായ ഒര്‍ലാന്‍ഡോ എസ് സിയെ 3-1ന് വീഴ്ത്തി. ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി, എഡ്ഡീ എന്‍കിതാ, റെയ്‌സ് നെല്‍സണ് എന്നിവരാണ് ആഴ്‌സണലിന്റെ സ്‌കോറര്‍മാര്‍.




Tags:    

Similar News