എംബാപ്പെയ്ക്കായി 259 മില്ല്യണ്‍ യൂറോയുടെ ഓഫറുമായി അല്‍ ഹിലാല്‍
2017ലാണ് മൊണാക്കോയില്‍ നിന്ന് എംബാപ്പെ പിഎസ്ജിയിലെത്തുന്നത്.
റിയാദ്: പിഎസ്ജി സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയ്ക്കായി 259 മില്ല്യണ്‍ യൂറോയുടെ ഭീമന്‍ ഓഫറുമായി സൗദി ക്ലബ്ബ് അല്‍ ഹിലാല്‍. പിഎസ്ജിയുമായി വേര്‍പിരിഞ്ഞ 24കാരനായ എംബാപ്പെയ്ക്കായി അല്‍ ഹിലാല്‍ മുന്നില്‍ വച്ച തുക ലോക റെക്കോര്‍ഡാണ്. നിലവില്‍ നെയ്മര്‍ 200 മില്ല്യണ്‍ യൂറോയ്ക്കായി 2017ല്‍ ബാഴ്‌സയില്‍ നിന്ന് പിഎസ്ജിയിലെത്തിയതാണ് ലോക റെക്കോഡ് ട്രാന്‍സ്ഫര്‍ തുക. പിഎസ്ജിയുമായി പിരിഞ്ഞതിനെ തുടര്‍ന്ന് ക്ലബ്ബ് അവരുടെ പ്രീ സീസണ്‍ ടൂറില്‍ നിന്ന് എംബാപ്പെയെ ഒഴിവാക്കിയിരുന്നു. പിഎസ്ജിയുമായുള്ള പുതിയ കരാറിന് താരം തയ്യാറല്ലായിരുന്നു. 2024ല്‍ ഫ്രീ ട്രാന്‍സ്ഫറില്‍ റയലിലേക്ക് ചേക്കേറാനായിരുന്നു എംബാപ്പെയുടെ ഉദ്ദേശം. എന്നാല്‍ ഈ ഡീല്‍ പിഎസ്ജിയ്ക്ക് നഷ്ടമാവുമെന്നതിനെ തുടര്‍ന്നാണ് എംബാപ്പെയെ വില്‍ക്കാന്‍ തീരുമാനിച്ചത്. നിലവില്‍ റയല്‍ മാഡ്രിഡാണ് താരത്തിനായി മുന്നിലുള്ളത്. 2017ലാണ് മൊണാക്കോയില്‍ നിന്ന് എംബാപ്പെ പിഎസ്ജിയിലെത്തുന്നത്.