നേഷന്‍സ് ലീഗില്‍ ജയമില്ലാതെ ഫ്രാന്‍സ്; ഡെന്‍മാര്‍ക്കിന് തോല്‍വി

ആദ്യ മല്‍സരത്തില്‍ ഡെന്‍മാര്‍ക്കിനോട് പരാജയപ്പെട്ട ഫ്രാന്‍സ് ക്രൊയേഷ്യയോടും സമനില വഴങ്ങിയിരുന്നു.

Update: 2022-06-11 11:02 GMT
നേഷന്‍സ് ലീഗില്‍ ജയമില്ലാതെ ഫ്രാന്‍സ്; ഡെന്‍മാര്‍ക്കിന് തോല്‍വി


പാരിസ്: നേഷന്‍സ് ലീഗില്‍ ആദ്യ ജയത്തിനായി ഫ്രാന്‍സിന് കാത്തിരിക്കണം. ഇന്ന് മൂന്നാം മല്‍സരത്തില്‍ ഓസ്ട്രിയ ഫ്രാന്‍സിനെ 1-1ന് സമനിലയില്‍ പിടിക്കുകയായിരുന്നു. 37ാം മിനിറ്റില്‍ വെയ്മാന്നിലൂടെ ഓസ്ട്രിയ മുന്നിലെത്തി. തുടര്‍ന്ന് 83ാം മിനിറ്റിലാണ് സബ്‌സ്റ്റിറ്റിയൂട്ടായി വന്ന കിലിയന്‍ എംബാപ്പെ ഫ്രാന്‍സിന് സമനില ഗോള്‍ നേടികൊടുത്തത്. ആദ്യ മല്‍സരത്തില്‍ ഡെന്‍മാര്‍ക്കിനോട് പരാജയപ്പെട്ട ഫ്രാന്‍സ് ക്രൊയേഷ്യയോടും സമനില വഴങ്ങിയിരുന്നു. ഇതേ ഗ്രൂപ്പില്‍ നടന്ന മറ്റൊരു മല്‍സരത്തില്‍ ഡെന്‍മാര്‍ക്കിനെ ക്രൊയേഷ്യ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി.




Tags:    

Similar News