പാരിസ്: ഫ്രഞ്ച് ഫോര്‍വേഡ് ഒലിവര്‍ ജിറൗദിനെ എം എല്‍ എസ് ക്ലബ്ബായ LAFC സൈന്‍ ചെയ്യും. താരവും അമേരിക്കന്‍ ക്ലബ്ബുമായി കരാര്‍ ധാരണയില്‍ എത്തിയതായി ഫബ്രിസിയോ റൊമാനോ റിപ്പോര്‍ട്ട് ചെയ്യുന്നു. യൂറോപ്പിലെ ഈ സീസണ് അവസാനത്തോടെ ജിറൗദ് അമേരിക്കയിലേക്ക് യാത്ര തിരിക്കും. എസി മിലാനുമായുള്ള ജിറൗദിന്റെ കരാര്‍ ഈ വേനല്‍ക്കാലത്ത് അവസാനിക്കും. യൂറോ 2024-ന് താരം ദേശീയ ടീമിനൊപ്പം ചേരും.
37 കാരനായ ജിറൂഡ് ഫ്രാന്‍സിന്റെ എക്കാലത്തെയും ടോപ് സ്കോററാണ്. ഈ സീസണില്‍ എ സി മിലാനായി 26 സീരി എ മത്സരങ്ങളില്‍ നിന്ന് 12 ഗോളുകളും എട്ട് അസിസ്റ്റുകളും ജിറൂഡ് സംഭാവന ചെയ്തിട്ടുണ്ട്.