നേഷനസ് ലീഗ്; ജിറൗഡും കാന്റെയും ഫ്രഞ്ച് ടീമില്‍ നിന്ന് പുറത്ത്
തിയറി ഹെന്ററിയുടെ റെക്കോഡ് തകര്‍ക്കാന്‍ അഞ്ച് ഗോള്‍ മാത്രമാണ് ജിറൗഡിന് വേണ്ടത്.
പാരിസ്: ഈ മാസം ആരംഭിക്കുന്ന യുവേഫാ നേഷന്‍സ് ലീഗ് സെമി ഫൈനല്‍ മല്‍സരങ്ങള്‍ക്കുള്ള ഫ്രഞ്ച് ടീമിനെ പ്രഖ്യാപിച്ചു. ലോകകപ്പ് യോഗ്യതാ മല്‍സരങ്ങളില്‍ സ്ഥാനം നേടാതിരുന്ന ഒലിവര്‍ ജിറൗഡ് ഇക്കുറിയും പുറത്തായി.കൊവിഡ് ബാധിച്ച ചെല്‍സി സ്റ്റാര്‍ പ്ലെയര്‍ എന്ഗോളാ കാന്റെയെയും ഒഴിവാക്കിയിട്ടുണ്ട്. റയല്‍ മാഡ്രിഡിന്റെ പുത്തന്‍ സൈനിങ് എഡ്വാര്‍ഡോ കാമവിങ്കയ്ക്കും ടീമില്‍ ഇടം നേടാനായില്ല.കിംപ്പാപ്പെ, എംബാപ്പെ, മാര്‍ഷ്യല്‍,ബെന്‍സിമ, ഗ്രീസ്മാന്, പോഗ്ബെ എന്നിവരെല്ലാം ടീമില്‍ ഇടം നേടിയിട്ടുണ്ട്.
35കാരനായ ജിറൗഡ് നിലവില്‍ എസി മിലാനായാണ് കളിക്കുന്നത്. ഫ്രാന്‍സിന്റെ എക്കാലത്തെയും മികച്ച ഗോള്‍ സ്കോറര്‍ ആയ തിയറി ഹെന്ററിയുടെ റെക്കോഡ് തകര്‍ക്കാന്‍ അഞ്ച് ഗോള്‍ മാത്രമാണ് ജിറൗഡിന് വേണ്ടത്. എന്നാല്‍ കോച്ച് ദിദിയര്‍ ദേഷാംസ് ജിറൗഡിനെ വീണ്ടും തഴയുകയായിരുന്നു.