ഫ്രാന്‍സിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമായി ജിറൗഡ്

37ാം വയസ്സിലേക്ക് പ്രവേശിക്കുന്ന ജിറൗഡ് എസി മിലാന്‍ താരമാണ്.

Update: 2022-12-04 17:29 GMT


ദോഹ: ഫ്രാന്‍സിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോഡ് ഒലിവര്‍ ജിറൗഡിന് സ്വന്തം. ഇന്ന് ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ പോളണ്ടിനെതിരേ 44ാം മിനിറ്റില്‍ സ്‌കോര്‍ ചെയ്തതോടെയാണ് ജിറൗഡ് ഈ നേട്ടം സ്വന്തമാക്കിയത്. 52 ഗോളുകളാണ് താരത്തിന്റെ പേരിലുള്ളത്. 117 മല്‍സരങ്ങളില്‍ നിന്നാണ് ഈ നേട്ടം. മുന്‍ താരം തിയറി ഹെന്ററിയൂടെ പേരിലായിരുന്നു ഈ റെക്കോഡ്. ഹെന്ററിയുടെ പേരില്‍ 51 ഗോളുകളായിരുന്നു. അന്റോണിയോ ഗ്രീസ്മാന്‍ (42), മിഷേല്‍ പ്ലാറ്റിനി (41), കരീം ബെന്‍സിമ (37) എന്നിവരാണ് ഗോള്‍ നേട്ടത്തില്‍ ഹെന്ററിയ്ക്ക് പിറകിലുള്ള മറ്റ് ഫ്രഞ്ച് താരങ്ങള്‍. 37ാം വയസ്സിലേക്ക് പ്രവേശിക്കുന്ന ജിറൗഡ് എസി മിലാന്‍ താരമാണ്.



 





Tags:    

Similar News