ലോകകപ്പ്; ഫ്രഞ്ച് മധ്യനിരയില്‍ എന്‍ഗോളോ കാന്റെയില്ല; മൂന്ന് മാസം പുറത്ത്
ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്കും കാന്റെയുടെ കുറവ് സാരമായി ബാധിക്കും.
പാരിസ്: ലോകകപ്പിനിറങ്ങുന്ന ഫ്രഞ്ച് ടീമിന് വമ്പന്‍ തിരിച്ചടി. മധ്യനിര താരം എന്‍ഗോളോ കാന്റെ പരിക്കിനെ തുടര്‍ന്ന് ടീമില്‍ നിന്ന് പുറത്തായി. താരത്തിന്റെ പിന്‍തുടഞെരമ്പിനേറ്റ പരിക്കാണ് വില്ലനായത്. പരിക്ക് സാരമുള്ളതാണെന്നും കാന്റെ മൂന്ന് മാസം പുറത്തിരിക്കേണ്ടി വരുമെന്നും കാന്റെയുടെ ക്ലബ്ബായ ചെല്‍സി അറിയിച്ചു. ലോകകപ്പിലെ ഫ്രാന്‍സിന്റെ പ്രധാന തുരുപ്പ് ചീട്ടാണ് കാന്റെ. കാന്റെയും കുറവ് ടീമിനെ വലിയ തരത്തില്‍ ബാധിക്കും. ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്കും കാന്റെയുടെ കുറവ് സാരമായി ബാധിക്കും.