രക്ഷകനായി ഇക്കാര്‍ഡി; ഫ്രഞ്ച് ലീഗ് വണ്ണില്‍ പിഎസ്ജിക്ക് ജയം

എംബാപ്പെ മല്‍സരത്തില്‍ ഇരട്ടഗോള്‍ നേടി.

Update: 2021-04-18 14:34 GMT
രക്ഷകനായി ഇക്കാര്‍ഡി; ഫ്രഞ്ച് ലീഗ് വണ്ണില്‍ പിഎസ്ജിക്ക് ജയം


പാരിസ്: ഫ്രഞ്ച് ലീഗ് വണ്ണില്‍ കിരീട പോരാട്ടം അവസാന ഘട്ടത്തിലിരിക്കെ മികച്ച ജയവുമായി പിഎസ്ജി. സെയ്ന്റ് എന്റീനയ്‌ക്കെതിരേ 3-2ന്റെ ജയമാണ് പിഎസ്ജി കരസ്ഥമാക്കിയത്. ലീഗില്‍ പിഎസ്ജി രണ്ടാം സ്ഥാനത്താണ്. കിലിയന്‍ എംബാപ്പെ മല്‍സരത്തില്‍ ഇരട്ടഗോള്‍ നേടി. ആദ്യം ലീഡെടുത്തത് ബൗനഗയിലൂടെ സെയ്ന്റ് എന്റീന ആയിരുന്നു. തുടര്‍ന്നായിരുന്നു എംബാപ്പെയുടെ ഇരട്ട ഗോളുകള്‍. തുടര്‍ന്ന് ഇഞ്ചുറി ടൈമില്‍ ഹമൗമായിലൂടെ എന്റീന സമനില ഗോള്‍ നേടി. ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റില്‍ ഡി മരിയയുടെ പാസില്‍ നിന്ന് ഇക്കാര്‍ഡി നേടിയ ഗോളാണ് പിഎസ്ജിയ്ക്ക് ജയമൊരുക്കിയത്.




Tags:    

Similar News