കൊവിഡ്; പ്രീമിയര്‍ ലീഗ് മല്‍സരങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ ആവശ്യം; ചെല്‍സിയിലും പുതിയ കേസുകള്‍

ശനിയാഴ്ച നടക്കേണ്ട യുനൈറ്റഡ്-ബ്രിങ്ടണ്‍ മല്‍സരവും മാറ്റിവച്ചതായി ലീഗ് അധികൃതര്‍ വ്യക്തമാക്കി.

Update: 2021-12-16 17:28 GMT

ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബുകളില്‍ കൊവിഡ് വ്യാപനം തുടരുന്നു.ഏറ്റവും പുതിയതായി ചെല്‍സിയിലെ മൂന്ന് സീനിയര്‍ താരങ്ങള്‍ക്ക് രോഗം സ്ഥിരീകരിച്ചു.കൂടാതെ ലെസ്റ്റര്‍ ടീമിലെ നിരവധി താരങ്ങള്‍ക്കും കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. കൊവിഡിനെ തുടര്‍ന്ന് ഇന്ന് നടക്കേണ്ടിയിരുന്നു ലെസ്റ്റര്‍-ടോട്ടന്‍ഹാം മല്‍സരവും മാറ്റിവച്ചിരുന്നു. ശനിയാഴ്ച നടക്കേണ്ട യുനൈറ്റഡ്-ബ്രിങ്ടണ്‍ മല്‍സരവും മാറ്റിവച്ചതായി ലീഗ് അധികൃതര്‍ വ്യക്തമാക്കി. യുനൈറ്റഡ് ടീമിലെ കൊവിഡ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അവരുടെ ബ്രന്റ്‌ഫോഡിനെതിരായ മല്‍സരവും മാറ്റിവച്ചിരുന്നു. ഈയാഴ്ച അഞ്ച് ലീഗ് മല്‍സരങ്ങളാണ് കൊവിഡിനെ തുടര്‍ന്ന് മാറ്റിവച്ചത്. അസാധാരണമാം വിധം രോഗം പടര്‍ന്ന് പിടിക്കുകയാണ്.


ലീഗ് മല്‍സരങ്ങള്‍ ഒരാഴ്ച നിര്‍ത്തിവയ്ക്കാന്‍ ഇതിനോടകം പലരും ആവശ്യപ്പെട്ടുകഴിഞ്ഞു. ബ്രന്റ്‌ഫോഡ് കോച്ച് തോമസ് ഫ്രാങ്ക് ലീഗ് മല്‍സരങ്ങള്‍ ഒരാഴ്ചയ്‌ത്തേക്ക് മാറ്റിവയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ലീഗിലെ എല്ലാ ക്ലബ്ബുകളിലും രോഗബാധയുണ്ട്. ഒരാഴ്ചയെങ്കിലും മല്‍സരങ്ങള്‍ മാറ്റിവച്ചാല്‍ പരിശീലന ഗ്രൗണ്ടുകളും മറ്റും ശുദ്ധീകരിക്കാനും കൂടുതല്‍ രോഗവ്യാപനം തടയാനും കഴിയും-അദ്ദേഹം വ്യക്തമാക്കി.




Tags:    

Similar News