മെസ്സി അമേരിക്കയിലേക്ക് തന്നെ; പിഎസ്ജിയില്‍ തുടരില്ല; സൗദി ഓഫറും വേണ്ട
മേജര്‍ സോക്കര്‍ ലീഗിലെ 20 ക്ലബ്ബ് എക്‌സിക്യൂട്ടീവമാരില്‍ 18 പേരുടെയാണ് അഭിപ്രായം മെസ്സി പുതിയ സീസണില്‍ ഇന്റര്‍മിയാമിയിലുണ്ടാവുമെന്നാണ്.
പാരിസ്: പിഎസ്ജിയുമായുള്ള കരാര്‍ പുതുക്കാത്ത അര്‍ജന്റീനന്‍ ഇതിഹാസ താരം ലയണല്‍ മെസ്സി അമേരിക്കയിലെ മേജര്‍ ലീഗ് സോക്കറിലേക്ക് തന്നെ ചേക്കേറുമെന്ന് റിപ്പോര്‍ട്ട്. മേജര്‍ ലീഗിലെ മുന്‍ ഇംഗ്ലണ്ട് താരം ഡേവിഡ് ബെക്കാമിന്റെ ക്ലബ്ബായ ഇന്‍ര്‍മിയാമിയിലേക്കാണ് താരം ചേക്കേറുക. ഏറെ നാളായി ബെക്കാം മെസ്സിയെ ടീമിലെത്തിക്കാനുള്ള നീക്കം തുടങ്ങിയിട്ട്. അമേരിക്കയില്‍ സ്വന്തമായി വസതിയുള്ള മെസ്സിക്കും ഇന്റര്‍മിയാമിയില്‍ കളിക്കാനുള്ള ആഗ്രഹം ഉണ്ട്. സൗദി പ്രോ ലീഗില്‍ നിന്ന് അല്‍ ഹിലാലും അല്‍ ഇത്തിഹാദ് ക്ലബ്ബും മെസ്സിയ്ക്കായി രംഗത്തുണ്ട്. ഭീമന്‍ ഓഫറുകളാണ് ഇരു ക്ലബ്ബും താരത്തിനായി മുന്നില്‍ വച്ചത്. പിഎസ്ജിയില്‍ തുടരാന്‍ മെസ്സിക്ക് താല്‍പ്പര്യമില്ലെന്നാണ് വിലയിരുത്തല്‍. എംബാപ്പെയുടെ അപ്രമാധിത്വത്തെ മെസ്സി വെറുക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. മേജര്‍ സോക്കര്‍ ലീഗിലെ 20 ക്ലബ്ബ് എക്‌സിക്യൂട്ടീവമാരില്‍ 18 പേരുടെയാണ് അഭിപ്രായം മെസ്സി പുതിയ സീസണില്‍ ഇന്റര്‍മിയാമിയിലുണ്ടാവുമെന്നാണ്.