ലയണല്‍ മെസ്സിയടക്കം പിഎസ്ജിയിലെ നാല് താരങ്ങള്‍ക്ക് കൊവിഡ്
നെയ്മര്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ ടീമിനൊപ്പം ചേര്‍ന്നേക്കുമെന്നും പിഎസ്ജി മെഡിക്കല്‍ ടീം അറിയിച്ചു.
പാരിസ്; പിഎസ്ജിയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സിയടക്കം നാല് താരങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.വിന്റര്‍ ബ്രേക്കിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. മെസ്സിയെ കൂടാതെ യുവാന്‍ ബെര്‍നാട്ട്, സെര്‍ജിയോ റിക്കോ, നഥാന്‍ ബിറ്റുമസലാ എന്നിവര്‍ക്കാണ് രോഗം ബാധിച്ചത്. താരങ്ങളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ക്ലബ്ബ് അറിയിച്ചു.
താരങ്ങളെല്ലാം നിരീക്ഷണത്തില്‍ കയറിയതായി ക്ലബ്ബ് ട്വിറ്ററില്‍ കുറിച്ചു. കോപ്പേ ഡേ ഫ്രാന്‍സ് കപ്പിലെ ഒരു മല്‍സരവും ഫ്രഞ്ച് ലീഗിലെ ഒരു മല്‍സരവും താരങ്ങള്‍ക്ക് നഷ്ടമാവും. പരിക്കിനെ തുടര്‍ന്ന് ചികില്‍സയില്‍ കഴിയുന്ന നെയ്മര്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ ടീമിനൊപ്പം ചേര്‍ന്നേക്കുമെന്നും പിഎസ്ജി മെഡിക്കല്‍ ടീം അറിയിച്ചു.