അല്‍ ഹിലാല്‍ ഒരുങ്ങിതന്നെ; മെസ്സിക്ക് മുന്നില്‍ 300 മില്ല്യണ്‍ ഓഫര്‍
റൊണാള്‍ഡോ സൗദിയിലെത്തുന്നതിന് മുമ്പ് തന്നെ അല്‍ ഹിലാല്‍ മെസ്സിയെ ടീമിലെത്തിക്കാന്‍ ശ്രമിച്ചിരുന്നു.
റിയാദ്: സൗദി അറേബ്യന്‍ ക്ലബ്ബ് അല്‍ നസറിന്റെ ചിരവൈരികളായ അല്‍ ഹിലാല്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയ്ക്കായി വമ്പന്‍ ഓഫര്‍ മുന്നോട്ട് വച്ചു. 300 മില്ല്യണ്‍ ഡോളര്‍(2445 കോടി) പ്രതിഫലമാണ് അര്‍ജന്റീനന്‍ സൂപ്പര്‍ താരത്തിന് മുന്നില്‍ സൗദി വയ്ക്കുന്നത്. കരാര്‍ പ്രാബല്യത്തില്‍ വന്നാല്‍ ഫുട്‌ബോളിലെ ലോകത്തിലെ ഏറ്റവും വലിയ പ്രതിഫലം ഇതായിരിക്കും. സൗദി ടൂറിസത്തിന്റെ അംബാസഡര്‍ കൂടിയായ മെസ്സിയുടെ പിഎസ്ജിയിലെ കരാര്‍ 2023ല്‍ അവസാനിക്കും.
താരം കരാര്‍ പുതുക്കുമെന്ന് അറിയിച്ചെങ്കിലും ഇതുവരെ ഔദ്ദ്യോഗികമായി കരാര്‍ നീട്ടിയിട്ടില്ല. നിലവില്‍ ലോക ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരമെന്ന റെക്കോഡ് അല്‍ നസര്‍ ക്ലബ്ബിലെത്തിയ പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പേരിലാണ്. 200 മില്ല്യണ്‍ യൂറോയ്ക്കാണ് റൊണാള്‍ഡോ അല്‍ നസറിലെത്തിയത്. മുന്‍ഡോ ഡിപ്പോര്‍ട്ടീവോയാണ് ഈ വാര്‍ത്ത പുറത്ത് വിട്ടത്. റൊണാള്‍ഡോ സൗദിയിലെത്തുന്നതിന് മുമ്പ് തന്നെ അല്‍ ഹിലാല്‍ മെസ്സിയെ ടീമിലെത്തിക്കാന്‍ ശ്രമിച്ചിരുന്നു.