ചാംപ്യന്‍സ് ലീഗ്; നപ്പോളി ഗ്രൂപ്പ് ചാംപ്യന്‍മാര്‍; അത്‌ലറ്റിക്കോ യൂറോപ്പയിലും കളിക്കില്ല

മുഹമ്മദ് സലാഹ്, ന്യുനസ് എന്നിവര്‍ ലിവര്‍പൂളിനായി സ്‌കോര്‍ ചെയ്തു.

Update: 2022-11-02 05:00 GMT

ആന്‍ഫീല്‍ഡ്: ചാംപ്യന്‍സ് ലീഗില്‍ ഗ്രൂപ്പ് എയില്‍ ഗ്രൂപ്പ് ചാംപ്യന്‍മാരായി നപ്പോളി. ഇന്ന് നടന്ന മല്‍സരത്തില്‍ ലിവര്‍പൂള്‍ എതിരില്ലാത്ത രണ്ട് ഗോളിന് നപ്പോളിയെ പരാജയപ്പെടുത്തിയെങ്കിലും തുടര്‍ച്ചയായ അഞ്ച് ജയങ്ങളിലെ ഗോള്‍ ശരാശരിയില്‍ നപ്പോളി മുന്നിലെത്തുകയായിരുന്നു. ചാംപ്യന്‍സ് ലീഗിലെ നപ്പോളിയുടെ അപരാജിത കുതിപ്പാണ് ചെമ്പട അവസാനിപ്പിച്ചത്. മുഹമ്മദ് സലാഹ്, ന്യുനസ് എന്നിവര്‍ ലിവര്‍പൂളിനായി സ്‌കോര്‍ ചെയ്തു. ഇരുടീമും നേരത്തെ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചിരുന്നു.


ഇതേ ഗ്രൂപ്പില്‍ നടന്ന മറ്റൊരു മല്‍സരത്തില്‍ അയാക്‌സ് റേയ്‌ഞ്ചേഴ്‌സിനെ 3-1ന് പരാജയപ്പെടുത്തി. അയാക്‌സ് യൂറോപ്പാ ലീഗില്‍ കളിക്കും.

ഗ്രൂപ്പ് ബിയില്‍ നടന്ന മല്‍സരത്തില്‍ എഫ് സി പോര്‍ട്ടോ 2-1ന് അത്‌ലറ്റിക്കോ മാഡ്രിഡിനെ പരാജയപ്പെടുത്തി. ഇതേ ഗ്രൂപ്പില്‍ നടന്ന ബയേണ്‍ ലെവര്‍കൂസന്‍-ക്ലബ്ബ് ബ്രുഗ് മല്‍സരം ഗോള്‍ രഹിത സമനിലയില്‍ കലാശിച്ചു. പോര്‍ട്ടോ ഗ്രൂപ്പ് ചാംപ്യന്‍മാരായി പ്രീക്വാര്‍ട്ടറില്‍ കടന്നപ്പോള്‍ ക്ലബ്ബ് ബ്രുഗ്‌സ് രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് അവസാന 16ല്‍ ഇടം നേടി. ലെവര്‍കൂസന്‍ യൂറോപ്പയില്‍ കളിക്കുമ്പോള്‍ അത്‌ലറ്റിക്കോ യോഗ്യത നേടാനാവാതെ പുറത്തായി.




Tags:    

Similar News