ചാംപ്യന്‍സ് ലീഗില്‍ ക്ലാസ്സിക്ക് പോരാട്ടം; പാരിസില്‍ പിഎസ്ജി-സിറ്റി അങ്കം
എംബാപ്പെ, നെയ്മര്‍, ഇക്കാര്‍ഡി, ഡി മരിയ തുടങ്ങിയ വമ്പന്‍മാര്‍ എല്ലാം ഇന്നിറങ്ങും.
പാരിസ്: ലോക ഫുട്‌ബോളിലെ കരുത്തരുടെ പോരാട്ടത്തില്‍ ഇന്ന് പിഎസ്ജിയും മാഞ്ചസ്റ്റര്‍ സിറ്റിയും നേര്‍ക്കുനേര്‍. ചാംപ്യന്‍സ് ലീഗ് സെമി ആദ്യപാദത്തിലാണ് വമ്പന്‍മാര്‍ നേര്‍ക്കുനേര്‍ വരുന്നത്. പാരിസില്‍ നടക്കുന്ന മല്‍സരം രാത്രി 12.30നാണ്.ഇരുടീം താരപ്രഭയാല്‍ സമ്പന്നമാണ്. കഴിഞ്ഞ തവണ കൈയ്യെത്തും ദൂരത്ത് കിരീടം നഷ്ടപ്പെട്ട പിഎസ്ജിക്ക് ഇത്തവണ അത് നേടണം. കഴിഞ്ഞ ഫൈനലിലെ എതിരാളി ബയേണ്‍ മ്യൂണിക്കിനെ വീഴ്ത്തിയാണ് പിഎസ്ജി സെമിയില്‍ പ്രവേശിച്ചത്. എംബാപ്പെ, നെയ്മര്‍, ഇക്കാര്‍ഡി, ഡി മരിയ തുടങ്ങിയ വമ്പന്‍മാര്‍ എല്ലാം ഇന്നിറങ്ങും.
മറുവശത്ത് ലീഗ് കപ്പ് നേടിയ സിറ്റി പ്രീമിയര്‍ ലീഗ് കിരീടവും ഉറപ്പിച്ചതാണ്. മൂന്നാം കിരീടമായി ചാംപ്യന്‍സ് ലീഗും നേടാനാണ് സിറ്റിയുടെ വരവ്. പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ ഫോമും സിറ്റിക്ക് തുണയാണ്. റൂബന്‍ ഡയസ്സ്,, കെയ്ല്‍ വാല്‍ക്കര്‍, ജാവോ കാന്‍സെലോ, കെവിന്‍ ഡി ബ്രൂണി, ഗുണ്‍ഡോങ്, ഫില്‍ ഫോഡന്‍, എഡേഴ്‌സണ്‍, ജീസുസ് എന്നീ കരുത്തരാണ് സിറ്റിയ്ക്കായി ഇറങ്ങുന്നത്. പരിചയ സമ്പന്നനായ പെപ്പ് ഗ്വാര്‍ഡിയോളയും പോച്ചീടീനോയും നേര്‍ക്കുനേര്‍ വരുമ്പോള്‍ പാരിസില്‍ ജയം ആര്‍ക്കൊപ്പമെന്ന് കണ്ടറിയാം.