കുതിപ്പ് തുടര്‍ന്ന് ചെമ്പട; സിറ്റിക്ക് സമനില, ചെല്‍സിക്ക് തോല്‍വി
വാന്‍ ഡിജക്കിന്റെ (18,24) ഇരട്ടഗോളുകളാണ് ലിവര്‍പൂളിന് രക്ഷയ്‌ക്കെത്തിയത്. ബ്രൈറ്റണായി ഡന്‍ങ്ക് ഒരുഗോള്‍ നേടി. ഗോള്‍ കീപ്പര്‍ അലിസണ് ചുവപ്പ് കാര്‍ഡ് കിട്ടിയെങ്കിലും ലിവര്‍പൂള്‍ പ്രതിരോധത്തിന്റെ മികവില്‍ അവര്‍ ജയം കൈപ്പിടിയിലൊതുക്കി.
ആന്‍ഫീല്‍ഡ്: ഇംഗ്ലീഷ് പ്രീമിയര്‍ വിജയകുതിപ്പ് തുടര്‍ന്ന് ലിവര്‍പൂള്‍ മുന്നേറിയപ്പോള്‍ ചാംപ്യന്‍മാര്‍ക്ക് സമനില. ഇന്ന് നടന്ന ആവേശകരമായ മല്‍സരത്തില്‍ ലിവര്‍പൂള്‍ ബ്രൈറ്റണെ 2-1നാണ് തോല്‍പ്പിച്ചത്. വാന്‍ ഡിജക്കിന്റെ (18,24) ഇരട്ടഗോളുകളാണ് ലിവര്‍പൂളിന് രക്ഷയ്‌ക്കെത്തിയത്. ബ്രൈറ്റണായി ഡന്‍ങ്ക് ഒരുഗോള്‍ നേടി. ഗോള്‍ കീപ്പര്‍ അലിസണ് ചുവപ്പ് കാര്‍ഡ് കിട്ടിയെങ്കിലും ലിവര്‍പൂള്‍ പ്രതിരോധത്തിന്റെ മികവില്‍ അവര്‍ ജയം കൈപ്പിടിയിലൊതുക്കി. ലീഗില്‍ 14ാം സ്ഥാനത്തുള്ള ന്യൂകാസില്‍ യുനൈറ്റഡാണ് മുന്‍ ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ 2-2ന് തളച്ചത്. സ്‌റ്റെര്‍ലിങ് (22), ഡി ബ്രൂണി (82) എന്നിവരാണ് സിറ്റിക്കായി വലകുലുക്കിയത്. വില്യംസ്, ഷെല്‍വേ എന്നിവര്‍ ന്യൂകാസിലിനായി സ്‌കോര്‍ ചെയ്തു.
സമനില പിടിച്ചെങ്കിലും ലെസ്റ്ററിനെ പിന്തള്ളി സിറ്റി ലീഗില്‍ രണ്ടാം സ്ഥാനത്തെത്തി. 13ാം സ്ഥാനക്കാരായ വെസ്റ്റ് ഹാം യുനൈറ്റഡാണ് നാലാം സ്ഥാനക്കാരായ ചെല്‍സിയെ ഏകഗോളിന് തോല്‍പ്പിച്ചത്. ക്രിസ് വെല്ലാണ് വെസ്റ്റ്ഹാമിന്റെ സ്‌കോറര്‍. വിജയപരമ്പര തുടരാമെന്ന ചെല്‍സിയുടെ കുതിപ്പിനാണ് വെസ്റ്റ്ഹാം ബ്ലോക്കിട്ടത്. മറ്റൊരു മല്‍സരത്തില്‍ ടോട്ടന്‍ഹാം ലീഗിലെ തുടര്‍ച്ചയായ രണ്ടാം ജയവും കരസ്ഥമാക്കി. ബേണ്‍മൗത്തിനെ 32ന് തോല്‍പ്പിച്ചാണ് സ്പര്‍സ് കുതിപ്പ് തുടര്‍ന്നത്. കഴിഞ്ഞ മല്‍സരത്തിലെ സ്‌കോറര്‍ ഡെലെ അലി ഇന്ന് ഇരട്ടഗോള്‍ നേടി. മൂന്നാം ഗോള്‍ സിസോക്കോയുടെ വകയായിരുന്നു. ബേണ്‍മൗത്തിനായി വില്‍സണ്‍ രണ്ടുഗോള്‍ നേടി.