യുനൈറ്റഡും ചെല്‍സിയും ചാംപ്യന്‍സ് ലീഗിന്; ലെസ്റ്ററും സ്പര്‍സും യൂറോപ്പാ ലീഗിന്

ലെസ്റ്ററിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചാണ് യുനൈറ്റഡ് ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിന്റെ അവസാന ദിവസം മൂന്നാമത് ഫിനിഷ് ചെയ്തത്.

Update: 2020-07-26 18:46 GMT

ലണ്ടന്‍: അടുത്ത വര്‍ഷത്തെ ചാംപ്യന്‍സ് ലീഗിന് യോഗ്യത നേടി മാഞ്ചസ്റ്റര്‍ യുനൈറ്റഡും ചെല്‍സിയും. ലെസ്റ്ററിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചാണ് യുനൈറ്റഡ് ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിന്റെ അവസാന ദിവസം മൂന്നാമത് ഫിനിഷ് ചെയ്തത്. ബ്രൂണോ ഫെര്‍ണാണ്ടസ്, ലിങ്കാര്‍ഡ് എന്നിവരുടെ ഗോളുകളാണ് യുനൈറ്റഡിന് തുണയായത്. വോള്‍വ്‌സിനെ ചെല്‍സി രണ്ട് ഗോളുകള്‍ക്കാണ് തോല്‍പ്പിച്ചത്. ജയത്തോടെ ചെല്‍സി നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. യുനൈറ്റഡിനും ചെല്‍സിക്കും 66 പോയിന്റ് വീതമാണുള്ളത്. മൗണ്ട്, ജിറൗഡ് എന്നിവരാണ് ചെല്‍സി സ്‌കോറര്‍മാര്‍. തോല്‍വിയോടെ വോള്‍വ്‌സിന്റെ യൂറോപ്പാ സ്വപ്‌നം അവസാനിച്ചു. യുനൈറ്റഡിനോട് തോറ്റ ലെസ്റ്ററും ക്രിസ്റ്റല്‍ പാലസിനെ 1-1 സമനിലയില്‍ കുരുക്കിയ ടോട്ടന്‍ഹാമും യൂറോപ്പാ ലീഗിന് യോഗ്യത നേടി. വോള്‍വ്‌സ് ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.


Tags:    

Similar News