അടിമുടി മാറും; യുനൈറ്റഡ് കോച്ചായി റാള്‍ഫ് റാഗ്നിക്ക് വരുന്നു

ജര്‍മ്മനിയിലെ നിരവധി ക്ലബ്ബുകളെ അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്.

Update: 2021-11-25 17:25 GMT

മാഞ്ച്‌സറ്റര്‍: മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ പുതിയ കോച്ചായി റാള്‍ഫ് റാഗ്നിക്ക് എത്തും. 63കാരനായ റാഗ്നിക്കിന് ഏഴ് മാസത്തെ കരാറാണ് യുനൈറ്റഡ് നല്‍കുക. മികച്ച പ്രകടനം തുടരുകയാണെങ്കില്‍ റാഗ്നിക്കിന്റെ കരാര്‍ നീട്ടും. ജര്‍മ്മന്‍ ഫുട്‌ബോളിന്റെ മോഡേണ്‍ കോച്ചിങിന്റെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തിയാണ് റാഗ്നിക്ക്. നിലവില്‍ റഷ്യന്‍ ക്ലബ്ബ് എഫ് സി ലോക്കോമോട്ടീവ് മോസ്‌കോയുടെ മേധാവിയാണ്. ജര്‍മ്മനിയിലെ നിരവധി ക്ലബ്ബുകളെ അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്.


ഹാന്‍ഓവര്‍, ഷാല്‍ക്കെ, ഹൊഫനിഹെയിം, ആര്‍ബി ലെപ്‌സിഗ് എന്നീ ക്ലബ്ബുകളെ പരിശീലിപ്പിച്ച റാഗ്നിക്കിന്റെ ഫുട്‌ബോള്‍ കരിയര്‍ ക്ലബ്ബ് ഫുട്‌ബോളില്‍ ഒതുങ്ങിനിന്നിരുന്നു. എന്നാല്‍ 25ാം വയസ്സുമുതല്‍ പരിശീലകന്റെ റോളിലാണ് റാഗ്നിക്ക് തിളങ്ങിയത്. റാഗ്നിക്കിന്റെ സ്ഥാനം ജര്‍മ്മനിയിലെ മുന്‍ നിര പരിശീലകര്‍ക്കൊപ്പമാണ്. 1980മുതല്‍ റാഗ്നിക്ക് ജര്‍മ്മനിയിലെ വിവിധ ക്ലബ്ബുകളെ പരിശീലിപ്പിക്കുന്നുണ്ട്.മോശം ഫോമിനെ തുടര്‍ന്ന് അടുത്തിടെയാണ് കോച്ച് ഒലെ ഗണ്ണാര്‍ സോള്‍ഷ്യറെ യുനൈറ്റഡ് പുറത്താക്കിയത്.




Tags:    

Similar News