പ്രീമിയര്‍ ലീഗ്; മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് ഇന്ന് എവര്‍ട്ടണ്‍ പരീക്ഷണം

വൈകിട്ട് അഞ്ച് മണിക്കാണ് മല്‍സരം. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ മല്‍സരങ്ങള്‍ സംപ്രേക്ഷണം ചെയ്യും.

Update: 2021-10-02 07:15 GMT


മാഞ്ചസ്റ്റര്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിലെ ഏഴാം റൗണ്ട് പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കമാവും. മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ചെല്‍സി, ആഴ്‌സണല്‍ എന്നിവര്‍ ഇന്നിറങ്ങും. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് എവര്‍ട്ടണ്‍ ആണ് എതിരാളികള്‍. തുല്യപോയിന്റുകള്‍ ഉള്ള ഇരുടീമും അഞ്ചും ആറും സ്ഥാനങ്ങളിലാണ് ഉള്ളത്. ചാംപ്യന്‍സ് ലീഗില്‍ വിയ്യാറയലിനെതിരേ ജയിച്ച ആത്മവിശ്വാസത്തിലാണ് റൊണാള്‍ഡോയും കൂട്ടരും ഇറങ്ങുന്നത്. എന്നാല്‍ പ്രീമിയര്‍ ലീഗിലെ കഴിഞ്ഞ മല്‍സരത്തില്‍ ആസ്റ്റണ്‍ വില്ലയോടേറ്റ ആരാധകര്‍ മറന്നിട്ടില്ല. ലീഗ് കിരീടം എന്ന ലക്ഷ്യത്തിലേക്ക് കുതിക്കുന്ന യുനൈറ്റഡിന് വിജയങ്ങള്‍ മാത്രമാണ് ലക്ഷ്യം. ഹാരി മഗ്വയര്‍, ലൂക്ക് ഷോ എന്നിവര്‍ ഇല്ലാതെയാണ് ചുവപ്പ് ചെകുത്താന്‍മാര്‍ ഇന്നിറങ്ങുന്നത്. എവര്‍ട്ടണാവട്ടെ ബ്രിങ്ടണെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചാണ് വരുന്നത്.ഇന്ത്യന്‍ സമയം വൈകിട്ട് അഞ്ച് മണിക്കാണ് മല്‍സരം. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ മല്‍സരങ്ങള്‍ സംപ്രേക്ഷണം ചെയ്യും.


ചെല്‍സിയുടെ ഇന്നത്തെ എതിരാളി സതാംപ്ടണും ആഴ്‌സണലിന്റെ എതിരാളി ബ്രിങ്ടണും ആണ്. ചെല്‍സിയുടെ അപരാജിത കുതിപ്പിന് കഴിഞ്ഞ മല്‍സരത്തില്‍ സിറ്റി ബ്ലോക്കിട്ടിരുന്നു.




Tags:    

Similar News