ചാംപ്യന്‍സ് ലീഗില്‍ ഇന്ന് യുനൈറ്റഡ്-പിഎസ്ജി അങ്കം
വനിതാ റഫറി സ്റ്റെഫാനിയാണ് യുവന്റസിന്റെ മല്‍സരം നിയന്ത്രിക്കുന്നത്.
ഓള്‍ഡ് ട്രാഫോഡ്: ചാംപ്യന്‍സ് ലീഗില്‍ ഇന്ന് ഗ്രൂപ്പ് എച്ചില്‍ തീപ്പാറും പോരാട്ടം. അഞ്ചാം റൗണ്ട് മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ എതിരാളി പിഎസ്ജിയാണ്. ഗ്രൂപ്പില്‍ ഒമ്പത് പോയിന്റുമായി യുനൈറ്റഡാണ് ഒന്നാമതുള്ളത്. ആറ് പോയിന്റുമായി പിഎസ്ജി രണ്ടാമതാണ്. ഗ്രൂപ്പില്‍ ആദ്യ തവണ ഏറ്റുമുട്ടിയപ്പോള്‍ യുനൈറ്റഡ് രണ്ട് ഗോളിന് ജയിച്ചിരുന്നു. പിഎസ്ജി തട്ടകത്തിലാണ് അന്ന് യുനൈറ്റഡ് ജയിച്ചത്. ഇന്ന് യുനൈറ്റഡിന്റെ ഹോം ഗ്രൗണ്ടിലാണ് മല്‍സരം. ഇന്ത്യന്‍ സമയം അര്‍ദ്ധരാത്രി 1.30നാണ് മല്‍സരം. സോണ്‍ ടെന്‍ ടൂവില്‍ മല്‍സരം സംപ്രേക്ഷണം ചെയ്യും. ഗ്രൂപ്പില്‍ ജര്‍മ്മന്‍ ക്ലബ്ബ് ആര്‍ ബി ലെപ്‌സിഗിനും ആറ് പോയിന്റാണുള്ളത്.ലെപ്‌സിഗിന്റെ എതിരാളികള്‍ ഇസ്താബൂള്‍ ബാസ്‌ക്‌സെഹറാണ്. ഇസ്താംബൂളിന് മൂന്ന് പോയിന്റാണുള്ളത്.
ഗ്രൂപ്പ് ജിയില്‍ നടക്കുന്ന മല്‍സരത്തില്‍ ബാഴ്‌സലോണ ഹംഗേറിയന്‍ ക്ലബ്ബ് ഫെറന്‍വാറോസ് നേരിടും. ഫെറന്‍വാറോസിന് ഗ്രൂപ്പില്‍ ഒരു പോയിന്റാണുള്ളത്. ഗ്രൂപ്പില്‍ 12 പോയിന്റുമായി ബാഴ്‌സ ഒന്നാമതാണുള്ളത്. ബാഴ്‌സയ്ക്കായി ഇന്ന് സൂപ്പര്‍ താരം മെസ്സി കളിക്കില്ല. ബാഴ്‌സയുടെ മല്‍സരം ഇന്ത്യന്‍ സമയം ഇന്ന് അര്‍ദ്ധരാത്രി 1.30നാണ്. മല്‍സരം സോണി ടെന്‍ വണ്ണില്‍ സംപ്രേക്ഷണം ചെയ്യും. താരത്തിന് വിശ്രമം നല്‍കിയിരിക്കുകയാണ്. ഇതേ ഗ്രൂപ്പില്‍ യുവന്റസ് ഇന്ന് ഡൈനാമോ കെയ്വവിനെ നേരിടും.യുവന്റസ് ഗ്രൂപ്പില്‍ ഒമ്പത് പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. വനിതാ റഫറി സ്റ്റെഫാനിയാണ് യുവന്റസിന്റെ മല്‍സരം നിയന്ത്രിക്കുന്നത്. ചാംപ്യന്‍സ് ലീഗില്‍് ആദ്യമായിട്ടാണ് വനിതാ റഫറിക്ക് ചുമതല നല്‍കുന്നത്. യുവന്റസിന്റെ മല്‍സരവും 1.30നാണ്. സോണി ടെന്‍ ത്രീയിലാണ് മല്‍സരം സംപ്രേക്ഷണം ചെയ്യുക.
ഗ്രൂപ്പ് എഫില്‍ ബോറൂസിയാ ഡോര്‍ട്ട്മുണ്ട് ലാസിയോയുമായി ഏറ്റുമുട്ടും. ഗ്രൂപ്പ് ഇയില്‍ ഒന്നും രണ്ടും സ്ഥാനത്തുള്ള ചെല്‍സിയും സെവിയ്യയും ഇന്ന് ഏറ്റുമുട്ടും. ഇരുവര്‍ക്കും 10 പോയിന്റ് വീതമുണ്ട്.