എംബാപ്പെയ്ക്ക് ഖത്തറിന്റെയും ഫ്രാന്‍സിന്റെയും സമ്മര്‍ദ്ധമുണ്ടായിരുന്നു: പെരസ്
രാഷ്ട്രീയവും സാമ്പത്തികവുമായ സമ്മര്‍ദ്ധം എംബാപ്പെയ്ക്ക് ഉണ്ടായിരുന്നു.
മാഡ്രിഡ്: ലോക ഫുട്‌ബോള്‍ ഈ സീസണില്‍ കാത്തിരുന്ന ട്രാന്‍സ്ഫറായിരുന്നു പിഎസ്ജി താരം കിലിയന്‍ എംബാപ്പെ റയല്‍ മാഡ്രിഡിലേക്ക് വരുന്നത്. എന്നാല്‍ ഏവരെയും ഞെട്ടിച്ച് എംബാപ്പെ പിഎസ്ജിയില്‍ റെക്കോഡ് ഫീയില്‍ തുടരുകയായിരുന്നു. എംബാപ്പെ റയലിനെ ഒഴിവാക്കിയതിന് പിന്നില്‍ രാജ്യത്തിന്റെയും പിഎസ്ജി ഉടമകളായ ഖത്തര്‍ നേതൃത്വത്തിന്റെ ഇടപെടലാണെന്ന് റയല്‍ പ്രസിഡന്റ് ഫ്‌ളോറന്റീനോ പെരസ്. ഇതില്‍ ആദ്യമായാണ് പെരസ് പ്രതികരിച്ചത്. രാഷ്ട്രീയവും സാമ്പത്തികവുമായ സമ്മര്‍ദ്ധം എംബാപ്പെയ്ക്ക് ഉണ്ടായിരുന്നു. താരം മോഹിച്ചത് റയലിലേക്കുള്ള വരവായിരുന്നു. താരത്തിന്റെ മാതാവും ഇത് വ്യക്തമാക്കിയിരുന്നു. എംബാപ്പെയെ നിലനിര്‍ത്താന്‍ ഫ്രഞ്ച് പ്രസിഡന്റ് വരെ ഇടപ്പെട്ടിട്ടുണ്ട്. റയലിന് വലുത് ക്ലബ്ബാണ്. എന്നാല്‍ പിഎസ്ജിക്ക് എംബാപ്പെയാണ് വലുതെന്നും പെരസ് വ്യക്തമാക്കി.