കെഎഫ്‌സിയെ പിന്തുണയ്ക്കില്ല; എംബാപ്പെയ്‌ക്കെതിരേ നിയമനടപടിയുമായി കമ്പനി
ദേശീയ ടീമിനായി കളിക്കുമ്പോള്‍ വേതനം വാങ്ങാത്ത താരമാണ് എംബാപ്പെ.
പാരിസ്: ഫ്രഞ്ച് സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപ്പെയ്‌ക്കെതിരേ പ്രമുഖ ഫാസ്റ്റ് ഫുഡ് ബ്രാന്റ് കെഎഫ്‌സി. ലോകകപ്പിലെ ഫ്രഞ്ച് ടീമിന്റെ സ്‌പോണ്‍സര്‍മാരിലൊരാളായ കെഎഫ്‌സിയുടെ ചടങ്ങില്‍ നിന്ന് താരം കഴിഞ്ഞ ദിവസം വിട്ടുനിന്നിരുന്നു. ചടങ്ങില്‍ ഫോട്ടോയ്ക്ക് പോസ്സ് ചെയ്യാന്‍ താരം നിന്നില്ല. ഇതിനെതിരേയാണ് കെഎഫ്‌സി രംഗത്ത് വന്നിരിക്കുന്നത്. താരത്തിന്റെ നടപടി അംഗീകരിക്കാനാവാത്തതാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും കെഎഫ്‌സിയുടെ ഫ്രാന്‍സ് വൈസ് പ്രസിഡന്റ് അലെയ്ന്‍ ബെറല്‍ അറിയിച്ചു. ഫാസ്റ്റ് ഫുഡ് ശൃംഖലകള്‍, വാതുവയ്പ്പ് കമ്പനികള്‍ എന്നിവര്‍ക്കെതിരേ നിലപാടുള്ള താരമാണ് എംബാപ്പെ.ഇതേ തുടര്‍ന്നാണ് താരം കെഎഫ്‌സിയുടെ ചടങ്ങിലെ ഫോട്ടോ സെഷനില്‍ നിന്ന് മാറിനിന്നത്. ദേശീയ ടീമിനായി കളിക്കുമ്പോള്‍ വേതനം വാങ്ങാത്ത താരമാണ് എംബാപ്പെ.