ചാംപ്യന്‍സ് ലീഗ് പിഎസ്ജിക്ക് തോല്‍വി; ബാഴ്‌സയക്ക് വന്‍ ജയം

ആദ്യ മല്‍സരത്തില്‍ ഹോം ഗ്രൗണ്ടില്‍ വച്ചാണ് പിഎസ്ജി മാഞ്ചസ്റ്റര്‍ യുനൈറ്റഡിനോട് 2-1ന് തോറ്റത്.

Update: 2020-10-21 03:46 GMT



പാരിസ്: ചാംപ്യന്‍സ് ലീഗ് റണ്ണറപ്പുകളായ പിഎസ്ജിക്ക് ആദ്യ മല്‍സരത്തില്‍ കാലിടറി. സീസണിലെ ആദ്യ മല്‍സരത്തില്‍ സ്വന്തം ഹോം ഗ്രൗണ്ടില്‍ വച്ചാണ് പിഎസ്ജി മാഞ്ചസ്റ്റര്‍ യുനൈറ്റഡിനോട് 2-1ന് തോറ്റത്. ബ്രൂണോ ഫെര്‍ണാണ്ടസിന്റെ 23ാം മിനിറ്റിലെ പെനാല്‍റ്റിയോടെ യുനൈറ്റഡ് മല്‍സരത്തില്‍ ലീഡെടുക്കുകയായിരുന്നു. മികച്ച ടാക്ട്ടിക്‌സുമായാണ് സോള്‍ഷ്യറുടെ കുട്ടികള്‍ ഇന്നിറങ്ങിയത്. ഗോള്‍ കീപ്പര്‍ ഡിഹിയയുടെ മികച്ച സേവുകളും യുനൈറ്റഡിന് തുണയായി. 55ാം മിനിറ്റില്‍ മാര്‍ഷ്യലിന്റെ സെല്‍ഫ് ഗോള്‍ പിഎസ്ജിക്ക് സമനില നല്‍കി.എന്നാല്‍ 87ാം മിനിറ്റിലെ റാഷ്‌ഫോഡിന്റെ ഗോള്‍ യുനൈറ്റഡിന് ജയം നല്‍കുകയായിരുന്നു. നെയ്മര്‍, എംബാപ്പെ എന്നിവരെ നിഷ്പ്രഭരാക്കുന്ന പ്രകടനമാണ് ചെമ്പട ഇന്ന് പാരിസില്‍ പുറത്തെടുത്തത്.


ഹംഗേറിയന്‍ ക്ലബ്ബ് ഫെറന്‍വറോസിയെ 5-1ന് തോല്‍പ്പിച്ചാണ് ബാഴ്‌സലോണ ചാംപ്യന്‍സ് ലീഗിലെ വരവറിയിച്ചത്. മെസ്സി, അന്‍സു ഫാത്തി, കുട്ടീഞ്ഞോ, ഗോണ്‍സാലസ്, ഡെംബലെ എന്നിവരാണ് ബാഴ്‌സയ്ക്കായി ഇന്ന് സകോര്‍ ചെയ്തത്. ഇന്നത്തെ നേട്ടത്തോടെ ചാംപ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോഡ് മെസ്സി സ്വന്തമാക്കി. 69 ഗോളുകളാണ് താരത്തിന്റെ പേരിലുള്ളത്. കൂടാതെ ചാംപ്യന്‍സ് ലീഗില്‍ തുടര്‍ച്ചയായ 16 സീസണുകളില്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോഡും മെസ്സി നേടി.


മറ്റൊരു മല്‍സരത്തില്‍ ഡൈനാമെ കെയ്വിനെ എതിരില്ലാത്ത രണ്ട് ഗോളിന് യുവന്റസ് തോല്‍പ്പിച്ചു. ബോറൂസിയാ ഡോര്‍ട്ട്മുണ്ടിനെ ലാസിയോ 3-1നും തോല്‍പ്പിച്ചു. ചെല്‍സി-സെവിയ്യാ മല്‍സരം സമനിലയില്‍ കലാശിച്ചു.





Tags:    

Similar News