ചാംപ്യന്‍സ് ലീഗില്‍ മാജിക്ക് സംഭവിച്ചില്ല; ബാഴ്‌സലോണ പുറത്തേക്ക്

തുടര്‍ന്ന് ലഭിച്ച ഒരു കിക്ക് മെസ്സി നഷ്ടപ്പെടുത്തി.

Update: 2021-03-11 01:27 GMT


പാരിസ്: ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ രണ്ടാം പാദത്തില്‍ പിഎസ്ജിക്കെതിരേ ബാഴ്‌സലോണയുടെ അദ്ഭുതങ്ങള്‍ പിറന്നില്ല. മിശിഹാ ലയണല്‍ മെസ്സിക്കും കറ്റാലന്‍സിനെ രക്ഷിക്കാനായില്ല. 2017 ലെ ക്ലാസ്സിക്ക് തിരിച്ചുവരവ് നടത്താന്‍ ബാഴ്‌സയ്ക്കും ആയില്ല. ഒടുവില്‍ പിഎസ്ജിയോട് 5-2ന്റെ തോല്‍വി വഴങ്ങി കറ്റാലന്‍സ് സ്‌പെയിനിലേക്ക് മടങ്ങി. ആദ്യപാദത്തില്‍ 4-1ന് ജയിച്ച പിഎസ്ജിയെ ഇന്ന് ബാഴ്‌സ 1-1 സമനിലയില്‍ പിടിച്ചുകെട്ടിയെങ്കിലും ജയം അവര്‍ക്കൊപ്പമായില്ല. മികച്ച കളി പുറത്തെടുത്തെങ്കിലും കിട്ടിയ അവസരങ്ങള്‍ മുതലാക്കാന്‍ ബാഴ്‌സയ്ക്കായില്ല. ഇക്കാര്‍ഡിയെ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി 30ാം മിനിറ്റില്‍ എംബാപ്പെ വലയിലെത്തിച്ച് പിഎസ്ജിക്ക് ലീഡ് നല്‍കി. തുടര്‍ന്ന് 37ാം മിനിറ്റില്‍ മെസ്സിയുടെ സ്‌ട്രൈക്കിലൂടെ ബാഴ്‌സ സമനില പിടിച്ചു. തുടര്‍ന്ന് ലഭിച്ച ഒരു കിക്ക് മെസ്സി നഷ്ടപ്പെടുത്തി. ആദ്യപകുതിയിലെ മിന്നും ഫോം തുടരാന്‍ ബാഴ്‌സയ്ക്കായില്ല. ഒടുവില്‍ പോച്ചീടിനോയുടെ ശിഷ്യന്‍മാര്‍ കോമാന്റെ കുട്ടികള്‍ക്കെതിരേ ജയവും ക്വാര്‍ട്ടര്‍ പ്രവേശനവും ഉറപ്പിച്ചു.




Tags:    

Similar News