ഐ ലീഗ് ഉപേക്ഷിക്കും; മോഹന്‍ ബഗാന് കിരീടം
ഓള്‍ ഇന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്റെ എക്സിക്യൂട്ടീവ് യോഗത്തിലാണ് ലീഗ് ഉപേക്ഷിക്കാന്‍ തീരുമാനമായത്. ഐ ലീഗ് ഉപേക്ഷിച്ചാല്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഫെഡറേഷന്റെ മുതിര്‍ന്ന ഭാരവാഹികളെ അറിയിച്ചിട്ടുണ്ട്.
ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവച്ച ഐ ലീഗ് ഉപേക്ഷിക്കാന്‍ ധാരണ. ഓള്‍ ഇന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്റെ എക്സിക്യൂട്ടീവ് യോഗത്തിലാണ് ലീഗ് ഉപേക്ഷിക്കാന്‍ തീരുമാനമായത്. ഐ ലീഗ് ഉപേക്ഷിച്ചാല്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഫെഡറേഷന്റെ മുതിര്‍ന്ന ഭാരവാഹികളെ അറിയിച്ചിട്ടുണ്ട്. അന്തിമതീരുമാനം രണ്ടുദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കും. നിലവില്‍ ഒന്നാംസ്ഥാനം വഹിക്കുന്ന മോഹന്‍ ബഗാന് കിരീടം നല്‍കും. നാല് റൗണ്ട് മല്‍സരങ്ങള്‍ ശേഷിക്കുന്നതിനെ മുന്നേ കിരീടം ബഗാന് ഉറപ്പായതായിരുന്നു.
നിലവില്‍ 16 മല്‍സരങ്ങളാണ് ലീഗില്‍ ശേഷിക്കുന്നത്. ബഗാന് 39 പോയിന്റാണുള്ളത്. രണ്ടാംസ്ഥാനത്ത് യഥാക്രമം ഈസ്റ്റ് ബംഗാളും മിനര്‍വാ പഞ്ചാബുമാണുള്ളത്. ഇരുടീമിനും 23 പോയിന്റ് വീതമാണുള്ളത്. റിയല്‍ കശ്മീരാണ് (23 പോയിന്റ്) മൂന്നാം സ്ഥാനത്ത്. മറ്റ് സ്ഥാനക്കാരെ നിര്‍ണയിക്കില്ല. ബാക്കിയുള്ളവര്‍ക്ക് സമ്മാനത്തുക തുല്യമായി നല്‍കാനാണ് തീരുമാനം. ഈ സീസണില്‍ ക്ലബ്ബുകളെ തരംതാഴ്ത്തുന്ന നടപടിയില്ല. ഇന്ത്യന്‍ ആരോസ്, നെറോക്കാ, ഐസ്വാള്‍ എഫ്സി എന്നിവരാണ് യഥാക്രമം അവസാന 11, 10, 9 സ്ഥാനങ്ങളിലുള്ളവര്‍. സെക്കന്റ് ഡിവിഷനില്‍നിന്നും പുതിയ ടീമുകളെ ലീഗുകളെ കണ്ടെത്താനുള്ള തീരുമാനം പിന്നീട് പ്രഖ്യാപിക്കും.