ലോകകപ്പ് യോഗ്യതാ മല്‍സരം; മുസിയലയും വിര്‍റ്റ്‌സും ജര്‍മ്മന്‍ ടീമില്‍
17കാരനായ വിര്‍റ്റ്‌സ് ബയേണ്‍ ലെവര്‍കൂസന്റെ താരമാണ്.
ബെര്‍ലിന്‍: മാര്‍ച്ച് 25ന് ആരംഭിക്കുന്ന ലോകകപ്പ് യോഗ്യതാ മല്‍സരങ്ങള്‍ക്കുള്ള ജര്‍മ്മന്‍, പോര്‍ച്ചുഗല്‍ ടീമുകളെ പ്രഖ്യാപിച്ചു. 26 അംഗ ജര്‍മ്മന്‍ സ്‌ക്വാഡില്‍ ആദ്യമായി ജമാല്‍ മുസിയലയും ഫ്‌ളോറിയന്‍ വിര്‍റ്റ്‌സും സ്ഥാനം പിടിച്ചു. സ്റ്റുഗര്‍ട്ടില്‍ ജനിച്ച 18 കാരനായ മുസിയല ബയേണ്‍ മ്യുണിക്ക് താരമാണ്. കഴിഞ്ഞ വര്‍ഷം വരെ യൂത്ത് ലെവലില്‍ ഇംഗ്ലണ്ടിനു വേണ്ടിയാണ് താരം കളിച്ചത്. ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ ലാസിയോയ്‌ക്കെതിരേ താരം ഗോള്‍ നേടിയിരുന്നു. ഇതിന് ശേഷമാണ് ജര്‍മ്മനിയില്‍ കളിക്കാന്‍ താരം തീരുമാനിച്ചത്. 17കാരനായ വിര്‍റ്റ്‌സ് ബയേണ്‍ ലെവര്‍കൂസന്റെ താരമാണ്. ജര്‍മ്മനിക്കായി അണ്ടര്‍ 21 ചാംപ്യന്‍ഷിപ്പുകളില്‍ മികച്ച പ്രകടനമാണ് വിര്‍റ്റ്‌സ് നടത്തുന്നത്. ബയേണ്‍ മ്യൂണിക്കിന്റെ ഏഴ് താരങ്ങളാണ് ജര്‍മ്മന്‍ ടീമില്‍ ഇടം നേടിയിരിക്കുന്നത്. സീനിയര്‍ താരങ്ങളായ മുള്ളര്‍, ഹമ്മല്‍സ് എന്നിവരെ ഒഴിവാക്കിയിട്ടുണ്ട്. ലിയോറേ സാനെ, ടിമോ വെര്‍ണര്‍, ഗ്നബ്രേ, ഗുണ്‍ഡോങ്, ടോണി ക്രൂസ്, മാന്വല്‍ നൂയര്‍ എന്നിവരും ടീമില്‍ ഇടം നേടിയിട്ടുണ്ട്.
24 അംഗ പോര്‍ച്ചുഗല്‍ ടീമില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ആേ്രന്ദ സില്‍വ, ഡിഗോ ജോട്ടാ, ജോ ഫ്‌ളിക്‌സ്, ബെര്‍ണാഡോ സില്‍വ, ബ്രൂണോ ഫെര്‍ണാണ്ടസ്, റൂബന്‍ ഡൈസ്, റൂയി സില്‍വ എന്നിവരും സ്ഥാനം പിടിച്ചു.