നേഷന്‍സ് കപ്പ്: ബെല്‍ജിയത്തിനും ഫ്രാന്‍സിനും വന്‍ ജയം; ഇംഗ്ലണ്ടിന് സമനില

ഗ്രൂപ്പ് ബിയില്‍ നടന്ന മല്‍സരത്തില്‍ ഐസ്ലാന്റിനെ ഒന്നിനെതിരേ നാലുഗോളുകള്‍ക്കാണ് ലോക ഒന്നാം റാങ്കുകാരായ ബെല്‍ജിയം തോല്‍പ്പിച്ചത്. ഒരുഗോളിന് പിന്നില്‍നിന്ന ശേഷമാണ് ബെല്‍ജിയത്തിന്റെ തിരിച്ചുവരവ്.

Update: 2020-09-09 08:36 GMT

പാരിസ്: നേഷന്‍സ് ലീഗില്‍ വമ്പന്‍ ജയവുമായി ബെല്‍ജിയവും ഫ്രാന്‍സും. ഗ്രൂപ്പ് ബിയില്‍ നടന്ന മല്‍സരത്തില്‍ ഐസ്ലാന്റിനെ ഒന്നിനെതിരേ നാലുഗോളുകള്‍ക്കാണ് ലോക ഒന്നാം റാങ്കുകാരായ ബെല്‍ജിയം തോല്‍പ്പിച്ചത്. ഒരുഗോളിന് പിന്നില്‍നിന്ന ശേഷമാണ് ബെല്‍ജിയത്തിന്റെ തിരിച്ചുവരവ്. കഴിഞ്ഞ ലോകകപ്പിന്റെ തനിയാവര്‍ത്തനമായ ഫ്രാന്‍സ്- ക്രൊയേഷ്യ മല്‍സരത്തില്‍ രണ്ടിനെതിരേ നാലു ഗോളുകള്‍ക്കാണ് ചാംപ്യന്‍മാരുടെ ജയം. 16ാം മിനിറ്റില്‍ ക്രൊയേഷ്യയാണ് മുന്നിലെത്തിയത്. എന്നാല്‍, അന്റോണിയാ ഗ്രീസ്മാനിലൂടെ ഫ്രാന്‍സ് 43ാം മിനിറ്റില്‍ തിരിച്ചടിച്ചു.

രണ്ടാമത്തെ ഫ്രാന്‍സിന്റെ ഗോള്‍ ക്രൊയേഷ്യന്‍ ഗോളിയുടെ കൈപിഴയായിരുന്നു. തുടര്‍ന്ന് ക്രൊയേഷ്യ വീണ്ടും ഒരുഗോള്‍ നേടി. ഫ്രാന്‍സിന്റെ അടുത്ത ഗോള്‍ ഉപമെകാനോയുടം വകയായിരുന്നു. നാലാം ഗോള്‍ ചെല്‍സി താരം ഒലിവര്‍ ജിറൗഡിന്റെ വക പെനാല്‍റ്റിയിലൂടെയായിരുന്നു. ജിറൗഡിന്റെ ഫ്രാന്‍സിനായുള്ള 40ാം ഗോളാണിത്. ഗോള്‍ നേട്ടത്തില്‍ ജിറൗഡിന് മുന്നില്‍ മുന്‍ താരം തിയറി ഒന്ററിയാണുള്ളത്. ആഴ്സണല്‍ ഇതിഹാസം ഫ്രാന്‍സിന് വേണ്ടി 51 ഗോളാണ് നേടിയത്. ഇന്ന് നടന്ന ഡെന്‍മാര്‍ക്ക് ഇംഗ്ലണ്ട് മല്‍സരം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു. നാളെ നടക്കുന്ന മല്‍സരങ്ങളില്‍ സ്പെയിന്‍ സ്വിറ്റ്സര്‍ലന്റിനെയും ജര്‍മനി ഉക്രെയിനിനെയും നേരിടും.  

Tags:    

Similar News