നേഷന്‍സ് ലീഗ്; സ്‌പെയിന് ആദ്യ തോല്‍വി; ജര്‍മ്മനിക്ക് സമനില

രണ്ട് വര്‍ഷത്തിന് ശേഷമാണ് സ്‌പെയിനിന്റെ ആദ്യ തോല്‍വി.

Update: 2020-10-14 08:02 GMT



മാഡ്രിഡ്: ലോക ഫുട്‌ബോളില്‍ അപരാജിത കുതിപ്പ് തുടര്‍ന്ന സ്‌പെയിനിനെ പിടിച്ചുകെട്ടി ഉക്രെയ്ന്‍. നേഷന്‍സ് ലീഗ് കപ്പില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് സ്‌പെയിനിന്റെ തോല്‍വി.രണ്ട് വര്‍ഷത്തിന് ശേഷമാണ് സ്‌പെയിനിന്റെ ആദ്യ തോല്‍വി. കൂടുതല്‍ സമയം പന്ത് കൈവശം വച്ചിട്ടും നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചിട്ടും ഒരു ഗോള്‍ നേടാന്‍ സ്‌പെയിനിന് ആയില്ല. വിക്ടര്‍ സഞ്ചകോവ് ആണ് ഉക്രെയിനിന് ജയമൊരുക്കിയത്. ജയത്തോടെ ഗ്രൂപ്പില്‍ സ്‌പെയിനിന് താഴെ ജര്‍മ്മനിക്കൊപ്പമാണ് ഉക്രെയ്ന്‍ .ഇതിഹാസ താരം ഷെവ്‌ഷെങ്കോയാണ് ഉക്രെയ്‌ന്റെ പരിശീലകന്‍.


മറ്റൊരു മല്‍സരത്തില്‍ മുന്‍ ചാംപ്യന്‍മാരായ ജര്‍മ്മനിയെ സമനിലയില്‍ കുരുക്കി സ്വിറ്റ്‌സര്‍ലാന്റ്. മൂന്ന് തവണ ലീഡെടുത്ത സ്വിറ്റ്‌സര്‍ലാന്റ് ജര്‍മ്മനിയെ അട്ടിമറിക്കാനുള്ള അസുലഭ മുഹര്‍ത്തമാണ് നഷ്ടപ്പെടുത്തിയത്. വെര്‍ണര്‍ ഹാവട്‌സ്, ഗന്ബറി എന്നിവരാണ് ജര്‍മ്മനിയുടെ സ്‌കോറര്‍മാര്‍.





Tags:    

Similar News