നേഷന്‍സ് കപ്പ്; ഫ്രാന്‍സ് പോര്‍ച്ചുഗലിനെതിരേ; സ്‌പെയിനിനും ജര്‍മ്മനിക്കും ജയം

സ്വിറ്റ്‌സര്‍ലന്റിനെ സ്‌പെയിന്‍ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചു.

Update: 2020-10-11 11:40 GMT



പാരിസ്: നേഷന്‍സ് ലീഗ് കപ്പിന്റെ മൂന്നാം റൗണ്ട് പോരാട്ടങ്ങള്‍ക്ക് തുടക്കമായി. കഴിഞ്ഞ ദിവസം നടന്ന മല്‍സരങ്ങളില്‍ സ്വിറ്റ്‌സര്‍ലന്റിനെ സ്‌പെയിന്‍ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചു. റയല്‍ സോസിഡാഡ് താരം മൈക്ക് ഒയാര്‍സ്ബാലാണ് ഗോള്‍ നേടിയത്. മറ്റൊരു മല്‍സരത്തില്‍ ജര്‍മ്മനി ഉക്രെയ്‌നിനെ 2-1ന് തോല്‍പ്പിച്ചു. ഗിന്റര്‍, ഗൊററ്റ്‌സ്‌ക എന്നിവരാണ് ജര്‍മ്മനിയുടെ സ്‌കോറര്‍മാര്‍.


ഇന്ന് അര്‍ദ്ധരാത്രി നടക്കുന്ന മല്‍സരങ്ങളില്‍ പോര്‍ച്ചുഗല്‍ ഫ്രാന്‍സിനെയും ക്രൊയേഷ്യ സ്വീഡനെയും വെയ്ല്‍സ് അയര്‍ലാന്റിനെയും നേരിടും. ഇംഗ്ലണ്ടിന്റെ എതിരാളി ബെല്‍ജിയമാണ്.






Tags:    

Similar News