റോം: നേഷന്‍സ് ലീഗില്‍ ഇറ്റലിക്ക് ആദ്യ ജയം. ആദ്യം മുതലെ മല്‍സരത്തില്‍ ഇറ്റലി വ്യക്തമായ ആധിപത്യം പുലര്‍ത്തിയിരുന്നു. ആദ്യ പകുതിയുടെ അവസാനത്തില്‍ ഹെഡറിലൂടെ നിക്കോളോ ബാരെല്ലയാണ് ഇറ്റലിയുടെ വിജയഗോള്‍ നേടിയത്. തുടര്‍ന്ന് ഓറഞ്ച് പട മികവുറ്റ നീക്കങ്ങള്‍ നടത്തിയെങ്കിലും അസൂറികളുടെ പ്രതിരോധത്തിന് മുന്നില്‍ ഗോള്‍ നേടാന്‍ ആയില്ല.
ആദ്യ മല്‍സരത്തില്‍ ഇറ്റലി ബോസ്‌നിയയോട് സമനില പിടിച്ചിരുന്നു. ഹോളണ്ട് ആദ്യ മല്‍സരത്തില്‍ പോളണ്ടിനെ തോല്‍പ്പിച്ചിരുന്നു. ഇന്നത്തെ മല്‍സരത്തില്‍ പോളണ്ട് ബോസ്‌നിയയെ തോല്‍പ്പിച്ചു. ഇന്ന് നടന്ന മറ്റ് മല്‍സരങ്ങളില്‍ സ്‌കോട്ട്‌ലാന്റ് ചെക്ക് റിപ്പബ്ലിക്കിനെ 2-1ന് തോല്‍പ്പിച്ചു. നോര്‍ത്തേണ്‍ അയര്‍ലന്റിനെ നോര്‍വെ 5-1ന് തോല്‍പ്പിച്ചു.
നാളെ നടക്കുന്ന മല്‍സരത്തില്‍ ഫ്രാന്‍സ് ക്രൊയേഷ്യയെയും ബെല്‍ജിയം ഐസ്‌ലാന്റിനെയും നേരിടും. മറ്റ് മല്‍സരങ്ങളില്‍ സ്വീഡന്‍ പോര്‍ച്ചുഗലിനെയും ഇംഗ്ലണ്ട് ഡെന്‍മാര്‍ക്കിനെയും നേരിടും.