പിഎസ്ജിക്ക് വന്‍ തിരിച്ചടി; നെയ്മറിന് പരിക്ക്

ഇന്ന് ലിയോണിനെതിരായ മല്‍സരത്തിലാണ് പിഎസ്ജി താരത്തിന് പരിക്കേറ്റത്.

Update: 2020-12-14 08:05 GMT




പാരിസ്: സൂപ്പര്‍ ഫോമിലുള്ള ബ്രസീലിയന്‍ സ്റ്റാര്‍ സ്‌ട്രൈക്കര്‍ നെയ്മറിന് പരിക്ക്. ഇന്ന് ലിയോണിനെതിരായ മല്‍സരത്തിലാണ് പിഎസ്ജി താരത്തിന് പരിക്കേറ്റത്. ഒളിമ്പിക് ലിയോണ്‍ താരം തിയാഗോ മെന്‍ഡസിന്റെ ഹെവി ടാക്കിളാണ് താരത്തിനെ വീഴ്ത്തിയത്. കണങ്കാലിനാണ് നെയ്മര്‍ക്ക് പരിക്കേറ്റത്. പരിക്കിനെ തുടര്‍ന്ന് താരത്തെ സ്ട്രച്ഛറിലാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. കരഞ്ഞുകൊണ്ടാണ് നെയ്മര്‍ കളം വിട്ടത്. ഇന്ന് ലഭിക്കുന്ന റിപ്പോര്‍ട്ടിലാണ് താരത്തിന്റെ പരിക്കിന്റെ ആഴം വ്യക്തമാവുക. ടാക്കിള്‍ ചെയ്ത തിയാഗോ മെന്‍ഡസിന് റഫറി ചുവപ്പ് കാര്‍ഡ് നല്‍കി. മല്‍സരത്തില്‍ പിഎസ്ജി തോറ്റതും തിരിച്ചടിയായി. കാഡ്വെരയാണ് 35ാം മിനിറ്റില്‍ ലിയോണിന്റെ വിജയഗോള്‍ നേടിയത്. ഇഞ്ചുറി ടൈമില്‍ ഗോളിനുള്ള ശ്രമത്തിനിടെയാണ് മെന്‍ഡിസ് നെയ്മറെ വീഴ്ത്തിയത്. തോല്‍വിയോടെ പിഎസ്ജിയുടെ ലീഗിലെ ഒന്നാം സ്ഥാനം നഷ്ടമായി. പിഎസ്ജി മൂന്നാം സ്ഥാനത്തേക്ക് വീണു. ചാംപ്യന്‍സ് ലീഗിലും ഫ്രഞ്ച് ലീഗിലും നെയ്മര്‍ തകര്‍പ്പന്‍ ഫോമിലാലാണ്. ഇതിനിടെയാണ് താരത്തെ പരിക്ക് പിടികൂടിയത്. ലീഗില്‍ ലില്ലെയാണ് ഒന്നാം സ്ഥാനത്ത്. ലിയോണ്‍ രണ്ടാം സ്ഥാനത്തും നിലകൊള്ളുന്നു.




Tags:    

Similar News