പ്രീമിയര്‍ ലീഗില്‍ യുനൈറ്റഡിനെ സമനിലയില്‍ പൂട്ടി എവര്‍ട്ടണ്‍

രണ്ടാം പകുതിയില്‍ റൊണാള്‍ഡോയെയും സാഞ്ചോയെയും പോഗ്‌ബെയെയും കളത്തിലിറക്കിയെങ്കിലും യുനൈറ്റഡിന് രക്ഷയില്ലായിരുന്നു.

Update: 2021-10-02 17:19 GMT
പ്രീമിയര്‍ ലീഗില്‍ യുനൈറ്റഡിനെ സമനിലയില്‍ പൂട്ടി എവര്‍ട്ടണ്‍

ഓള്‍ഡ്ട്രാഫോഡ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് വമ്പന്‍ തിരിച്ചടി. ഇന്ന് ഹോം ഗ്രൗണ്ടില്‍ നടന്ന മല്‍സരത്തില്‍ എവര്‍ട്ടണ്‍ ആണ് യുനൈറ്റഡിനെ 1-1ന് പിടിച്ചുകെട്ടിയത്.മികച്ച കളി പുറത്തെടുത്തിട്ടും സോള്‍ഷ്യറുടെ ടീമിന് ജയം എത്തിപ്പിടിക്കാന്‍ ആയില്ല.ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പുറത്തിരുത്തിയാണ് യുനൈറ്റഡ് ഇന്നിറങ്ങിയത്. 43ാം മിനിറ്റില്‍ ബ്രൂണോ ഫെര്‍ണാണ്ടസിന്റെ അസിസ്റ്റില്‍ നിന്നാണ് മാര്‍ഷ്യല്‍ യുനൈറ്റഡിനായി ലീഡെടുത്തത്. രണ്ടാം പകുതിയില്‍ റൊണാള്‍ഡോയെയും സാഞ്ചോയെയും പോഗ്‌ബെയെയും കളത്തിലിറക്കിയെങ്കിലും യുനൈറ്റഡിന് രക്ഷയില്ലായിരുന്നു. 65ാം മിനിറ്റിലാണ് ടൗണ്‍സെന്റ് എവര്‍ട്ടണ്‍ന്റെ സമനില ഗോള്‍ നേടിയത്.




Tags:    

Similar News