ഇന്ന് മാഞ്ചസ്റ്റര്‍ ഡെര്‍ബി; സോള്‍ഷ്യറിന്റെ ഭാവി തുലാസില്‍
മറുവശത്ത് സിറ്റി അവസാന മല്‍സരത്തില്‍ ക്രിസ്റ്റല്‍ പാലസിനോട് തോറ്റിരുന്നു.
ഓള്‍ഡ്ട്രാഫോഡ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിലെ പ്രസിദ്ധമായ മാഞ്ച്‌സറ്റര്‍ ഡെര്‍ബി ഇന്ന് വൈകിട്ട്. ലീഗില്‍ മൂന്നാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിയും അഞ്ചാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ യുനൈറ്റഡും ഓള്‍ഡ് ട്രാഫോഡില്‍ ആറ് മണിക്ക് ഏറ്റുമുട്ടുമ്പോള്‍ തീപ്പാറുമെന്നുറപ്പ്. കോച്ച് ഒലെ ഗണ്ണാര്‍ സോള്‍ഷ്യറുടെ ഭാവി പ്രവചിക്കുന്ന മല്‍സരമായിരിക്കും ഇത്. പ്രീമിയര്‍ ലീഗിലെ അവസാന മല്‍സരത്തില്‍ ടോട്ടന്‍ഹാമിനെതിരേ ജയിച്ചെങ്കിലും ചാംപ്യന്‍സ് ലീഗിലെ അറ്റ്‌ലാന്റയ്‌ക്കെതിരായ മല്‍സരത്തില്‍ യുനൈറ്റഡ് സമനില വഴങ്ങിയിരുന്നു. ഓള്‍ഡ്ട്രാഫോഡിലെ അവസാന മല്‍സരത്തില്‍ ലിവര്‍പൂളിനോട് അഞ്ച് ഗോളിന് യുനൈറ്റഡ് പരാജയപ്പെട്ടിരുന്നു.
ഈ മല്‍സരത്തിലെ മോശം പ്രകടനവും സോള്‍ഷ്യറെ നിരാശനാക്കിയിരുന്നു. ഇന്ന് ചിരവൈരികളായ സിറ്റിയ്‌ക്കെതിരേ കൂടി തോല്‍വി വഴങ്ങിയാല്‍ യുനൈറ്റഡിന് അത് വീണ്ടും നാണക്കേടാവും. ക്രിസ്റ്റിയാനോ റൊണാള്‍ഡോ മികച്ച ഫോമിലുള്ളതാണ് യുനൈറ്റഡിന്റെ ഏക പ്രതീക്ഷ. മറുവശത്ത് സിറ്റി അവസാന മല്‍സരത്തില്‍ ക്രിസ്റ്റല്‍ പാലസിനോട് തോറ്റിരുന്നു. ഇതും പെപ്പിന്റെ ടീമിനെ സമ്മര്‍ദ്ധത്തിലാക്കുന്നു. ചുവപ്പ് ചെകുത്താന്‍മാരും പെപ്പിന്റെ ശിഷ്യരും ഏറ്റുമുട്ടുമ്പോള്‍ മികച്ച മല്‍സരത്തിന് ഓള്‍ഡ്ട്രാഫോഡ് വേദിയാവും.