പരിക്ക്; ഡെംബലേയ്ക്ക് സീസണ്‍ നഷ്ടമാവും
സ്പാനിഷ് ലീഗിലെ കിരീട പോരാട്ടം അവസാന ഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍ താരങ്ങളുടെ പരിക്ക് ബാഴ്‌സയ്ക്ക് തിരിച്ചടിയായിട്ടുണ്ട്. കൂടാതെ ചാംപ്യന്‍സ് ലീഗ് പോരാട്ടങ്ങള്‍ അടുത്ത ആഴ്ച തുടങ്ങുന്നത് ബാഴ്‌സയ്ക്ക് വെല്ലുവിളിയാണ്.
നൗ ക്യാംമ്പ്: ബാഴ്‌സലോണ താരം ഉസ്മാനെ ഡെംബലേയുടെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചു. മാസങ്ങളോളമായി പിന്‍തുടഞെരമ്പിനേറ്റ പരിക്കിനെ തുടര്‍ന്നാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയെ തുടര്‍ന്ന് ഡെംബലേയ്ക്ക് ആറ് മാസത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്. ഇതോടെ താരത്തിന്റെ ഈ സീസണ് അവസാനമാവും. ഈ സീസണില്‍ ഒരൊറ്റമല്‍സരവും ഡെംബലേയ്ക്ക് കളിയ്ക്കാന്‍ കഴിയില്ല.
ഈ വര്‍ഷം നടക്കുന്ന യൂറോ കപ്പും ഫ്രഞ്ച് താരമായ ഡെംബലേയ്ക്ക് നഷ്ടമാവും. ഈ സീസണില്‍ ബാഴ്‌സയ്ക്കായി താരം 10 മല്‍സരങ്ങള്‍ മാത്രമാണ് കളിച്ചത്. ബാഴ്‌സയിലെ ഡെംബലേയുടെ സഹതാരമായ ലൂയിസ് സുവാരസും പരിക്കിനെ തുടര്‍ന്ന് ടീമിന് പുറത്താണ്. സ്പാനിഷ് ലീഗിലെ കിരീട പോരാട്ടം അവസാന ഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍ താരങ്ങളുടെ പരിക്ക് ബാഴ്‌സയ്ക്ക് തിരിച്ചടിയായിട്ടുണ്ട്. കൂടാതെ ചാംപ്യന്‍സ് ലീഗ് പോരാട്ടങ്ങള്‍ അടുത്ത ആഴ്ച തുടങ്ങുന്നത് ബാഴ്‌സയ്ക്ക് വെല്ലുവിളിയാണ്. ബോറൂസിയാ ഡോര്‍ട്ട്മുണ്ടില്‍ നിന്ന് 2017ലാണ് 22 കാരനായ ഡെംബലേയെ ബാഴ്‌സയിലെത്തുന്നത്. ടീമിലെത്തിയതുമുതല്‍ താരത്തെ മാറാതെ പിന്‍തുടരുന്ന പരിക്കാണ് പിന്‍തുടഞെരമ്പിലെ പരിക്ക്. ഡെംബലേയ്ക്ക് പകരം മുന്‍നിരയില്‍ റയല്‍ സോസിഡാഡ് ഫോര്‍വേഡ് വില്ല്യന്‍ ജോസ്, ഗെറ്റഫെയുടെ ഏയ്ഞ്ചല്‍ , ആല്‍വ്‌സിന്റെ ലൂക്കാസ് പെരസ് എന്നിവരില്‍ ആരെയെങ്കിലും ടീമിലെത്തിക്കാനാണ് കറ്റാലന്‍സിന്റെ ശ്രമം.