ആവേശപ്പോരില്‍ മെസ്സിയും റോണോയും ബലാബലം; ഒടുവില്‍ ജയം പിഎസ്ജിക്ക്

മെസ്സി മൂന്നാം മിനിറ്റില്‍ തന്നെ പിഎസ്ജിയുടെ ലീഡെടുത്തു.

Update: 2023-01-20 04:11 GMT


റിയാദ്: ഫുട്‌ബോളിലെ രണ്ട് ഇതിഹാസ താരങ്ങള്‍ നേര്‍ക്ക് നേര്‍ വന്ന സൗഹൃദമല്‍സരത്തില്‍ സൗദി ഓള്‍ സ്റ്റാര്‍ ഇലവനെതിരേ ജയം പിഎസ്ജിക്ക്. റിയാദ് സീസണ്‍ കപ്പിലാണ് ഇരുവരും ഏറ്റുമുട്ടിയത്. മൂന്ന് വര്‍ഷത്തിന് ശേഷമാണ് അര്‍ജന്റീനന്‍ സൂപ്പര്‍ താരം മെസ്സിയും പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം റൊണാള്‍ഡോയും നേര്‍ക്ക് നേര്‍ വന്നത്. 5-4നായിരുന്നു പിഎസ്ജിയുടെ ജയം. മല്‍സരത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇരട്ട ഗോള്‍ നേടി.മെസ്സി, എംബാപ്പെ, മാര്‍ക്വിനോസ്, എകിറ്റിക്കെ, റാമോസ് എന്നിവരും പിഎസ്ജിയ്ക്കായി സ്‌കോര്‍ ചെയ്തു. മെസ്സി മൂന്നാം മിനിറ്റില്‍ തന്നെ പിഎസ്ജിയുടെ ലീഡെടുത്തു. 34ാം മിനിറ്റിലാണ് റൊണാള്‍ഡോ പെനാല്‍റ്റിയിലൂടെ സമനില പിടിച്ചത്.



 






39ാം മിനിറ്റില്‍ യുവാന്‍ ബെര്‍നെറ്റ് ചുവപ്പ് കാര്‍ഡ് പുറത്തായത് പിഎസ്ജിയെ ഞെട്ടിച്ചു. 43ാം മിനിറ്റിലാണ് പിഎസ്ജി താരം മാര്‍ക്വിനോസിന്റെ ഗോള്‍ വന്നത്. നിമിഷങ്ങള്‍ക്കുള്ളില്‍ റൊണാള്‍ഡോ ഓള്‍ സ്റ്റാര്‍ ഇലവനെ വീണ്ടും മുന്നിലെത്തിച്ചു. പിഎസ്ജിയുടെ ലീഡ് വീണ്ടും ഉയര്‍ത്തിയത് സെര്‍ജിയോ റാമോസ് ആയിരുന്നു. 53ാം മിനിറ്റിലായിരുന്നു ഗോള്‍. വിട്ടുകൊടുക്കാത്ത സൗദി ടീമിന്റെ നിര ജാങ് 56ാം മിനിറ്റില്‍ ജാങ് ഹ്യൂന്‍ സൂവിലൂടെ വീണ്ടും സ്‌കോര്‍ ചെയ്തു. 60ാം മിനിറ്റില്‍ ലഭിച്ച പിഎസ്ജിയുടെ പെനാല്‍റ്റിയെടുത്തത് കിലിയന്‍ എംബാപ്പെ ആയിരുന്നു. താരത്തിനും പിഴച്ചില്ല. 78ാം മിനിറ്റില്‍ എകിറ്റിക്കെയിലൂടെ പിഎസ്ജി അഞ്ചാം ഗോളും നേടി. ഇഞ്ചുറി ടൈമില്‍ ടാലിസ്‌ക സൗദി ഓള്‍ സ്റ്റാറിന്റെ അവസാന ഗോളും നേടി. ഇഞ്ചുറി ടൈമില്‍ വീണ്ടും പിഎസ്ജിയ്ക്ക് പെനാല്‍റ്റി ലഭിച്ചിരുന്നു. എന്നാല്‍ നെയ്മര്‍ അവസരം പാഴാക്കുകയായിരുന്നു.











Tags:    

Similar News