റൊണാള്‍ഡോയ്ക്ക് പിന്നാലെ ബിയര്‍ ബോട്ടില്‍ മാറ്റിവച്ച് പോള്‍ പോഗ്‌ബെ

ഡച്ച് കമ്പനി ഹെയ്ന്‍കെന്റെ ബീയര്‍ കുപ്പിയാണ് യുനൈറ്റഡ് താരം മാറ്റിവച്ചത്.

Update: 2021-06-16 19:10 GMT


പാരിസ്: കഴിഞ്ഞ ദിവസം കൊക്കോ കോലയുടെ ബോട്ടില്‍ മാറ്റി വെള്ളത്തിന്റെ ബോട്ടില്‍ മുന്നില്‍ വച്ച ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെ പാത പിന്‍തുടര്‍ന്ന് ഫ്രഞ്ച് താരം പോള്‍ പോഗ്‌ബെ. ജര്‍മ്മനിക്കെതിരായ മല്‍സരത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തിനെത്തിയ പോഗ്‌ബെ മേശയില്‍ വച്ച ബിയര്‍ ബോട്ടില്‍ എടുത്ത താഴേക്ക് വയ്ക്കുകയായിരുന്നു. യൂറോ കപ്പിന്റെ സ്‌പോണ്‍സര്‍മാരിലൊരാളായ ഡച്ച് കമ്പനി ഹെയ്ന്‍കെന്റെ ബീയര്‍ ബോട്ടിലാണ് യുനൈറ്റഡ് താരം മാറ്റിവച്ചത്. തുടര്‍ന്ന് വെള്ളത്തിന്റെ ബോട്ടില്‍ മുന്നോട്ട് വയ്ക്കുകയായിരുന്നു. ഇസ്‌ലാമിക വിശ്വാസിയായ പോള്‍ പോഗ്‌ബെ മദ്യം കഴിക്കാറില്ലെന്ന് താരം നിരവധി വേദികള്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. തുടര്‍ന്നും അധികൃതര്‍ ബിയര്‍ ബോട്ടില്‍ വച്ചത് താരത്തിന്റെ അനിഷ്ടത്തിന് കാരണമാവുകയായിരുന്നു.


ഹംഗറിക്കെതിരായ മല്‍സരത്തിന് ശേഷമായിരുന്നു റൊണാള്‍ഡോ വാര്‍ത്താസമ്മേളനം തുടങ്ങുന്നതിന് മുമ്പ് തന്റെ മുന്നില്‍ വച്ച കൊക്കോ കോല ബോട്ടില്‍ മാറ്റി വെള്ളത്തിന്റെ ബോട്ടില്‍ മുന്നോട്ട് വച്ചത്. താരത്തിന്റെ നടപടിയെ ആരാധകര്‍ രണ്ട് കൈയ്യും നീട്ടി സോഷ്യല്‍ മീഡിയയില്‍ സ്വീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഒറ്റ ദിവസം കൊണ്ട് കോലയുടെ വിപണി മൂല്യം നാല് ബില്ല്യണ്‍ ഡോളറായി കുറഞ്ഞിരുന്നു. യൂറോ കപ്പിന്റെ പ്രധാന സ്‌പോണ്‍സര്‍മാരിലൊരാളാണ് കൊക്കോ കോല.




Tags:    

Similar News