വിരമിക്കല്‍ വാര്‍ത്ത തള്ളി പോഗ്ബ

ദി സണ്‍ പത്രത്തിന്റെ സ്‌ക്രീന്‍ ഷോട്ടിന് മുകളില്‍ ഫേക്ക് ന്യൂസ് എന്ന എഴുതി ട്വിറ്ററിലൂടെയാണ് താരം വാര്‍ത്ത നിഷേധിച്ചത്.

Update: 2020-10-26 14:16 GMT


പാരിസ്: ഫ്രഞ്ച് പ്രസിഡന്റിന്റെ ഇസ്‌ലാം വിരുദ്ധ നടപടിയില്‍ പ്രതിഷേധിച്ച് താന്‍ വിരമിക്കുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ വ്യാജമാണെന്ന് പോള്‍ പോഗ്‌ബെ. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ദി സണ്‍ പത്രത്തിന്റെ സ്‌ക്രീന്‍ ഷോട്ടിന് മുകളില്‍ ഫേക്ക് ന്യൂസ് എന്ന എഴുതി ട്വിറ്ററിലൂടെയാണ് താരം വാര്‍ത്ത നിഷേധിച്ചത്.


പ്രവാചക നിന്ദ ആരോപിച്ച് ഫ്രാന്‍സില്‍ അധ്യാപകന്‍ കൊലചെയ്യപ്പെട്ടിരുന്നു. ഇതേക്കുറിച്ച് ഇസ്ലാമിക ഭീകരാക്രമണം എന്നാണ് ഫ്രഞ്ച് പ്രസിഡന്റ് മക്രോണ്‍ പ്രതിപാദിച്ചത്. ആഗോള ഭീകരവാദത്തിന്റെ പ്രധാന ഉറവിടം ഇസ്‌ലാമാണെന്നും മാക്രോണ്‍ ആരോപിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് മധ്യനിര താരമായ പോഗ്ബ ദേശീയ ടീമില്‍ നിന്നും വിരമിച്ചെന്നാണ് ഫ്രാന്‍സടക്കമുള്ള നിരവധി രാജ്യങ്ങളിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഈ വാര്‍ത്ത നിഷേധിച്ചാണ് പോഗ്ബ രംഗത്ത് വന്നിരിക്കുന്നത്. കൊല്ലപ്പെട്ട അധ്യാപകന് ഫ്രാന്‍സിലെ പരോമന്നത് ബഹുമതിയായ ഫ്രഞ്ച് ലിജ്യന്‍ ഡി ഓണര്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. വിവാദത്തെ തുടര്‍ന്ന് ഫ്രാന്‍സിലെ ഇസ്‌ലാമിക ആരാധാലയങ്ങള്‍ക്ക് താല്‍ക്കാലിക നിയന്ത്രണമേര്‍പ്പെടുത്തുകയും ചെയ്തിരുന്നു. അധ്യാപകനെ കൊന്നയാളെ ഫ്രഞ്ച് പോലിസ് വെടിവച്ചു കൊന്നിരുന്നു.


27കാരനായ പോഗ്‌ബെ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനായാണ് കളിക്കുന്നത്.ഇസ്‌ലാം മത വിശ്വാസിയായ പോഗ്‌ബെ ഫ്രാന്‍സിന്റെ 2018 ലോകകപ്പ് കിരീട നേട്ടത്തിലെ നിര്‍ണ്ണായക താരമാണ്. ഗിനിയന്‍ വംശജനായ പോഗ്‌ബെ ഫ്രാന്‍സിലേക്ക് കുടിയേറിയതാണ്. താരത്തിന് ഇരട്ട പൗരത്വമുണ്ട്.









Tags:    

Similar News