ഡിബാലയടക്കം മൂന്ന് യുവന്റസ് താരങ്ങള്‍ക്ക് വിലക്ക്

യുവന്റസിന്റെ നിര്‍ണ്ണായക മല്‍സരമായ ടൊറീനോയ്‌ക്കെതിരേ മൂവരും കളിക്കില്ല.

Update: 2021-04-02 18:25 GMT


ടൂറിന്‍: കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ചതിന് യുവന്റസിന്റെ മൂന്ന് താരങ്ങള്‍ക്ക് വിലക്ക്. അര്‍ജന്റീന സ്‌ട്രൈക്കര്‍ പൗളോ ഡിബാല, ബ്രസീല്‍ മിഡ്ഫീല്‍ഡര്‍ ആര്‍തുര്‍, അമേരിക്കന്‍ മിഡ്ഫീല്‍ഡര്‍ വെസ്റ്റണ്‍ മക്കിനി എന്നിവര്‍ക്കാണ് ഒരു മല്‍സരത്തില്‍ വിലക്ക് ലഭിച്ചിരിക്കുന്നത്. മക്കിനിയുടെ വീട്ടില്‍ വച്ച് നടത്തിയ പാര്‍ട്ടിയില്‍ ആര്‍തുറും ഡിബാലയും പങ്കെടുത്തിരുന്നു. പ്രോട്ടോകോള്‍ ലംഘിച്ചത് തെറ്റായിപ്പോയെന്നും ആരാധകരോടും ക്ലബ്ബിനോട് മാപ്പ് അപേക്ഷിക്കുന്നുവെന്നും താരങ്ങള്‍ അറിയിച്ചിരുന്നു. ഇതോടെ യുവന്റസിന്റെ നിര്‍ണ്ണായക മല്‍സരമായ ടൊറീനോയ്‌ക്കെതിരേ മൂവരും കളിക്കില്ല.




Tags:    

Similar News