റൊണാള്‍ഡോ ഇല്ല; ഇറ്റലിയില്‍ ഹിഗ്വിയ്ന്‍ ഡബിളില്‍ യുവന്റസ്

അറ്റ്‌ലാന്റയെ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് യുവന്റസ് തോല്‍പ്പിച്ചത്. ഗോണ്‍സാലോ ഹിഗ്വിന്‍ ഇരട്ട ഗോള്‍ നേടിയ മല്‍സരത്തില്‍ ഡിബാലയും സ്‌കോര്‍ ചെയ്തു.

Update: 2019-11-24 03:43 GMT

റോം: ഇറ്റാലയിന്‍ ലീഗില്‍ യുവന്റസിന് വന്‍ ജയം. റൊണാള്‍ഡോ ഇല്ലാതെ പതിവിന് വിപരീതമായിറങ്ങിയ യുവന്റസിന് സീരി എയില്‍ തകര്‍പ്പന്‍ ജയം. അറ്റ്‌ലാന്റയെ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് യുവന്റസ് തോല്‍പ്പിച്ചത്. ഗോണ്‍സാലോ ഹിഗ്വിന്‍ ഇരട്ട ഗോള്‍ നേടിയ മല്‍സരത്തില്‍ ഡിബാലയും സ്‌കോര്‍ ചെയ്തു. മറ്റ് മല്‍സരങ്ങളില്‍ ടൊറീനോയെ ഇന്റര്‍മിലാന്‍ എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പ്പിച്ചു. നപ്പോളി-എസി മിലാന്‍ മല്‍സരം 1-1 സമനിലയില്‍ കലാശിച്ചു.

പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന ആവശ്വേജലമായ മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി ചെല്‍സിയെ 2-1ന് തോല്‍പ്പിച്ചു. ജയത്തോടെ സിറ്റി മൂന്നാം സ്ഥാനത്തേക്ക് കുതിച്ചു. തുടര്‍ച്ചയായ ആറ് ജയങ്ങളുടെ ചെല്‍സിയുടെ കുതിപ്പിനാണ് ചെല്‍സി തടയിട്ടത്.ഡി ബ്രൂണെയും മെഹറസും സിറ്റിക്കായി ഗോള്‍ നേടിയപ്പോള്‍ കാന്റെ ചെല്‍സിക്കായി വലകുലുക്കി.

Tags:    

Similar News