ചാംപ്യന്‍സ് ലീഗ്; സിറ്റിയും പോര്‍ട്ടോയും മുന്നോട്ട്; അത്‌ലറ്റിക്കോയ്ക്ക് സമനില

രണ്ടാം സ്ഥാനത്ത് ആറ് പോയിന്റുള്ള അത്‌ലറ്റിക്കോയ്ക്ക് പ്രീക്വാര്‍ട്ടറില്‍ കയറണമെങ്കില്‍ അടുത്ത റൗണ്ടില്‍ ജയിക്കണം.

Update: 2020-12-02 03:40 GMT



പോര്‍ട്ടോ:ചാംപ്യന്‍സ് ലീഗില്‍ ഗ്രൂപ്പ് സിയില്‍ നിന്ന് പ്രീക്വാര്‍ട്ടറിലേക്ക് കടന്ന് മാഞ്ച്‌സറ്റര്‍ സിറ്റിയും എഫ് സി പോര്‍ട്ടോയും. ഇന്ന് നടന്ന മല്‍സരത്തില്‍ ഇരു ടീമും ഏറ്റുമുട്ടിയപ്പോള്‍ ഗോള്‍ രഹിത സമനിലയിലാണ് അവസാനിച്ചത്. ഗ്രൂപ്പില്‍ 13 പോയിന്റുമായി സിറ്റിയാണ് ഒന്നാമതുള്ളത്. സിറ്റി നേരത്തെ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചിരുന്നു. രണ്ടാം സ്ഥാനത്ത് പോര്‍ച്ചുഗല്‍ ക്ലബ്ബായ പോര്‍ട്ടയ്ക്ക് 10 പോയിന്റും ഉണ്ട്. ഇന്ന് നടന്ന ഗ്രൂപ്പിലെ മറ്റൊരു മല്‍സരത്തില്‍ ഒളിമ്പ്യയാക്കോസ് മാര്‍സിലെയെ 2-1ന് തോല്‍പ്പിച്ചു. ഇരുവരും മൂന്ന് പോയിന്റോടെ മൂന്നും നാലും സ്ഥാനത്താണ്. അവസാന റൗണ്ട് മല്‍സരത്തില്‍ ജയിച്ചാലും ഇരു ടീമിനും രണ്ടാം സ്ഥാനത്ത് എത്താന്‍ കഴിയില്ല.


ഗ്രൂപ്പ് എയില്‍ നടന്ന മല്‍സരത്തില്‍ ബയേണ്‍ മ്യൂണിക്ക് അത്‌ലറ്റിക്കോ മാഡ്രിഡിനെ 1-1 സമനിലയില്‍ കുരുക്കി. 26ാം മിനിറ്റില്‍ സെക്വേരയിലൂടെ മാഡ്രിഡാണ് ലീഡെടുത്തത്. തുടര്‍ന്ന് മുള്ളര്‍ പെനാല്‍റ്റിയിലൂടെ 86ാം മിനിറ്റില്‍ ബയേണിന് സമനില നല്‍കുകയായിരുന്നു. 13 പോയിന്റുള്ള ബയേണ്‍ നേരത്തെ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചിരുന്നു. രണ്ടാം സ്ഥാനത്ത് ആറ് പോയിന്റുള്ള അത്‌ലറ്റിക്കോയ്ക്ക് പ്രീക്വാര്‍ട്ടറില്‍ കയറണമെങ്കില്‍ അടുത്ത റൗണ്ടില്‍ ജയിക്കണം. നാല് പോയിന്റുമായി ആര്‍ ബി സാല്‍സ്ബര്‍ഗ് മൂന്നാം സ്ഥാനത്തും മൂന്ന് പോയിന്റുമായി ലോക്കോമോറ്റീവ് മോസ്‌കോ നാലാം സ്ഥാനത്തുമാണ്.






Tags:    

Similar News