ചാംപ്യന്‍സ് ലീഗ്; പിഎസ്ജിക്ക് എതിരാളി മക്കാബി ഹയ്ഫാ
റേയ്‌ഞ്ചേഴ്‌സ് ആദ്യ മല്‍സരത്തില്‍ അയാകസിനോടും തോല്‍വി വഴങ്ങിയിരുന്നു.
പാരിസ്: ചാംപ്യന്‍സ് ലീഗില്‍ രണ്ടാം മല്‍സരത്തില്‍ ഫ്രഞ്ച് ചാംപ്യന്‍മാര്‍ പിഎസ്ജിക്ക് എതിരാളി ഇസ്രായേല്‍ ക്ലബ്ബ് മക്കാബി ഹയ്ഫാ. ആദ്യ മല്‍സരത്തില്‍ യുവന്റസിനെ 2-1ന് പിഎസ്ജി പരാജയപ്പെടുത്തിയിരുന്നു. മക്കാബി ഹയ്ഫയുടെ ആദ്യ മല്‍സരത്തില്‍ ബെന്‍ഫിക്കയോട് തോല്‍വി വഴങ്ങിയിരുന്നു.
ഇന്ന് നടക്കുന്ന മറ്റൊരു സൂപ്പര്‍ മല്‍സരം എസി മിലാനും ഡൈനാമോ സെഗറിബും തമ്മിലാണ്. ഗ്രൂപ്പ് ഇയിലെ ആദ്യ മല്‍സരത്തില്‍ ചെല്‍സിയെ വീഴ്ത്തിയാണ് ഡൈനാമോ സെഗറിബ് വരുന്നത്. മിലാന്‍ ആദ്യ മല്‍സരത്തില്‍ സെഗറിബിനോട് സമനില വഴങ്ങിയിരുന്നു.
ഗ്രൂപ്പ് എയില്‍ നടക്കുന്ന മറ്റൊരു ത്രില്ലറില്‍ നപ്പോളി റേയ്‌ഞ്ചേഴ്‌സിനെ നേരിടും. ആദ്യ മല്‍സരത്തില്‍ ലിവര്‍പൂളിനെ പരാജയപ്പെടുത്തിയാണ് നപ്പോളിയുടെ വരവ്. റേയ്‌ഞ്ചേഴ്‌സ് ആദ്യ മല്‍സരത്തില്‍ അയാകസിനോടും തോല്‍വി വഴങ്ങിയിരുന്നു.