അതിവേഗം 100 ഗോള്‍; എംബാപ്പെയ്ക്ക് റെക്കോഡ്; പിഎസ്ജി ഒന്നില്‍

നെയ്മര്‍ 70ാം മിനിറ്റില്‍ എംബാപ്പെയ്ക്ക് പകരമായാണ് ഇറങ്ങിയത്.

Update: 2021-03-22 04:03 GMT
അതിവേഗം 100 ഗോള്‍; എംബാപ്പെയ്ക്ക് റെക്കോഡ്; പിഎസ്ജി ഒന്നില്‍


പാരിസ്: അതിവേഗം 100 ഗോള്‍ നേടുന്ന പ്രായം കുറഞ്ഞ ഫ്രഞ്ച് താരമായി പിഎസ്ജിയുടെ കിലിയന്‍ എംബാപ്പെ. ഇന്ന് ലിയോണിനെതിരായ മല്‍സരത്തില്‍ ഇരട്ട ഗോള്‍ നേടിയാണ് എംബാപ്പെ റെക്കോഡ് സ്വന്തം പേരിലാക്കിയത്. 1969ല്‍ ഹെര്‍വേ റെവേലി സെയ്ന്റ് ഐന്റ്ീനായി 100 ഗോള്‍ നേടിയ റെക്കോഡാണ് എംബാപ്പെയുടെ പേരിലായത്. എംബാപ്പെയുടെ മികവില്‍ പിഎസ്ജി ലിയോണിനെ 4-2ന് തോല്‍പ്പിച്ച് ലീഗ് വണ്ണില്‍ ഒന്നാം സ്ഥാനത്തെത്തി. ഡാനിലോ, ഡി മരിയ എന്നിവരും ഓരോ ഗോള്‍ വീതം നേടി. ഏറെക്കാലത്തിന് ശേഷം നെയ്മര്‍ ഇന്ന് പിഎസ്ജിക്കായി ഇറങ്ങി. പരിക്കില്‍ നിന്ന് മോചിതനായ നെയ്മര്‍ 70ാം മിനിറ്റില്‍ എംബാപ്പെയ്ക്ക് പകരമായാണ് ഇറങ്ങിയത്.




Tags:    

Similar News