ഫിനാന്‍ഷ്യല്‍ ഫ്‌ളയര്‍ പ്ലേ ലംഘനം; പിഎസ്ജിക്ക് യുവേഫയുടെ വമ്പന്‍ പിഴ
റെക്കോഡ് തുകയ്ക്ക് പിഎസ്ജിയിലെത്തിച്ച നെയ്മറെ വില്‍ക്കാന്‍ ഇത്തവണ ശ്രമിച്ചിരുന്നു.
പാരിസ്: യുവേഫയുടെ ഫിനാഷ്യല്‍ ഫ്‌ളയര്‍ പ്ലേ ലംഘിച്ചതിനെ തുടര്‍ന്ന് ഫ്രഞ്ച് ഭീമന്‍മാരായ പിഎസ്ജിക്ക് കൂറ്റന്‍ പിഴ.യുവേഫയാണ് പിഎസ്ജിക്ക് 10മില്ല്യണ്‍ യൂറോ പിഴയിട്ടത്.താരങ്ങളെ വാങ്ങുന്നതിലും കൈമാറ്റം ചെയ്യുന്നതിലും പിഎസ്ജി നിരവധി ലംഘനങ്ങള്‍ നടത്തിയെന്നാണ് ആരോപണം. 2018-2022 കാലഘട്ടത്തെ റിപ്പോര്‍ട്ട് ആധാരമാക്കിയാണ് നടപടി. പിഎസ്ജിയെ കൂടാതെ ഇന്റര്‍മിലാന്‍, യുവന്റസ്, ബസ്തികാസ്, റോമാ എന്നിവര്‍ക്കും യുവേഫാ പിഴ വിധിച്ചിട്ടുണ്ട്. പിഎസ്ജി ഒഴികെയുള്ള ക്ലബ്ബുകള്‍ക്ക് ചെറിയ പിഴയാണ് വിധിച്ചത്. മൂന്ന് വര്‍ഷം കൊണ്ട് പിഴയൊടുക്കണം. ഫ്‌ളയര്‍ പ്ലേ ലംഘനത്തിന് പിഴ വരുമെന്നതിനെ തുടര്‍ന്ന് പിഎസ്ജി നിരവധി താരങ്ങളെ ഇത്തവണ വിറ്റിരുന്നു.റെക്കോഡ് തുകയ്ക്ക് പിഎസ്ജിയിലെത്തിച്ച നെയ്മറെ വില്‍ക്കാന്‍ പിഎസ്ജി ഇത്തവണ ശ്രമിച്ചിരുന്നു. എന്നാല്‍ ആ നീക്കം നടന്നില്ല.