ചാംപ്യന്‍സ് ലീഗ്; ബയേണിനെ പൂട്ടാന്‍ പിഎസ്ജി പട ഇന്ന് പാരിസില്‍ ഇറങ്ങും
ആദ്യ ചാംപ്യന്‍സ് ലീഗ് കിരീടമെന്ന സ്വപ്‌നവുമായാണ് പിഎസ്ജി ഇറങ്ങുന്നത്.
പാരിസ്: യുവേഫാ ചാംപ്യന്‍സ് ലീഗില്‍ ഇന്ന് തീപ്പാറും പോരാട്ടം. പ്രീക്വാര്‍ട്ടര്‍ ആദ്യപാദമല്‍സരങ്ങള്‍ക്കാണ് ഇന്ന് തുടക്കമാവുന്നത്. ഫ്രഞ്ച് ലീഗ് വണ്‍ പ്രമുഖര്‍ പിഎസ്ജിയും ജര്‍മ്മന്‍ ബുണ്ടസാ ലീഗ് വമ്പന്‍മാരായ ബയേണ്‍ മ്യുണിക്കുമാണ് ഏറ്റുമുട്ടുന്നത്. പാരിസില്‍ ഇന്ത്യന്‍ സമയം അര്‍ദ്ധരാത്രി 1.30നാണ് മല്‍സരം. 2020 ചാംപ്യന്‍സ് ലീഗില്‍ ബയേണ്‍ പിഎസ്ജിയെ തകര്‍ത്തായിരുന്നു കിരീടം നേടിയത്. ഇതിന് പകരം വീട്ടാനാണ് പിഎസ്ജി ഇന്നിറങ്ങുന്നത്.
നിലവില്‍ പിഎസ്ജി മോശം ഫോമിലാണ്. ബയേണാവട്ടെ തോല്‍വറിയാത്ത കുതിപ്പിലും. പരിക്കില്‍ നിന്ന് മോചിതരായ മെസ്സിയും എംബാപ്പെയും ഇന്ന് പിഎസ്ജിയ്ക്കായി ഇറങ്ങും. ഇത് ടീമിന് ഊര്‍ജ്ജമാവും. തുടര്‍ച്ചയായ രണ്ട് തോല്‍വികളുമായാണ് പിഎസ്ജി വരുന്നത്. ആദ്യ ചാംപ്യന്‍സ് ലീഗ് കിരീടമെന്ന സ്വപ്‌നവുമായാണ് പിഎസ്ജി ഇറങ്ങുന്നത്. എംഎന്‍എം ത്രയത്തെ ബയേണ്‍ പിടിച്ച് കെട്ടുമെന്ന് സീനിയര്‍ താരം തോമസ് മുള്ളര്‍ ആത്മവിശ്വാസത്തെ പറയുന്നത് പിഎസ്ജിയുടെ നെഞ്ചിടിപ്പ് കൂട്ടുമെന്നുറപ്പാണ്. മല്‍സരം ഇന്ത്യയില്‍ സോണി നെറ്റ്‌വര്‍ക്ക് സംപ്രേക്ഷണം ചെയ്യും.