കരീം ബെന്‍സിമയ്ക്ക് പരിക്ക്; എല്‍ ക്ലാസ്സിക്കോയില്‍ കളിക്കില്ല

ബാഴ്‌സയാവട്ടെ ടോപ് ഫോര്‍ സ്ഥാനം നിലനിര്‍ത്താനാണ് ഇറങ്ങുന്നത്.

Update: 2022-03-17 15:44 GMT


മാഡ്രിഡ്: ഞായറാഴ്ച നടക്കുന്ന സീസണിലെ അവസാന എല്‍ ക്ലാസ്സിക്കോയില്‍ റയല്‍ മാഡ്രിഡ് സ്റ്റാര്‍ സ്‌ട്രൈക്കര്‍ കരീം ബെന്‍സിമ കളിക്കില്ലെന്ന് റിപ്പോര്‍ട്ട്. തിങ്കളാഴ്ച സ്പാനിഷ് ലീഗില്‍ മല്ലോര്‍ക്കയ്‌ക്കെതിരായ മല്‍സരത്തിനിടെ താരത്തിന് പരിക്കേറ്റിരുന്നു. കണങ്കാലിനാണ് പരിക്കേറ്റത്. ചെറിയ പരിക്കാണെങ്കിലും ബെന്‍സിമയ്ക്ക് വിശ്രമം ആവശ്യമാണെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ബാഴ്‌സയ്‌ക്കെതിരായ ഞായറാഴ്ചത്തെ മല്‍സരം താരത്തിന് നഷ്ടമാവും. ലീഗില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന റയലിന് ബാഴ്‌സയ്‌ക്കെതിരേയുള്ള മല്‍സരവും നിര്‍ണ്ണായകമാണ്. ജയിച്ച് ലീഡ് വര്‍ദ്ധിപ്പിക്കുക തന്നെയാണ് ലക്ഷ്യം. കോച്ച് സാവിക്ക് കീഴില്‍ ലാ ലിഗയില്‍ മികച്ച ഫോമിലുള്ള ബാഴ്‌സ റയലിന് വെല്ലുവിളി ഉയര്‍ത്താന്‍ സാധ്യതയുണ്ട്. ബാഴ്‌സയാവട്ടെ ടോപ് ഫോര്‍ സ്ഥാനം നിലനിര്‍ത്താനാണ് ഇറങ്ങുന്നത്.




Tags:    

Similar News