റൊഡ്രിഗോ ഡീ പോള്‍ ലോകകപ്പില്‍ കളിക്കും; അര്‍ജന്റീന
കാമുകി ടിനി സ്റ്റോസെല്ലുമായുള്ള ബന്ധത്തെ അത്ലറ്റിക്കോ കോച്ച് ഡീഗോ സിമിയോണിയും വിലക്കിയിരുന്നു.
ബ്യൂണസ് ഐറിസ്: മദ്ധ്യനിര താരം റൊഡ്രിഗോ ഡീ പോളിന് ഖത്തര്‍ ലോകകപ്പ് നഷ്ടമാവുമെന്ന വാര്‍ത്ത നിഷേധിച്ച് അര്‍ജന്റീന. സെപ്തംബറില്‍ നടക്കുന്ന ലോകകപ്പില്‍ അത്ലറ്റിക്കോ മാഡ്രിഡ് താരമായ റൊഡ്രിഗോ കളിക്കും. താരത്തെ സംബന്ധിച്ചുള്ള കേസുകളില്‍ ഉടന്‍ തീര്‍പ്പുണ്ടാവുമെന്നും ടീം അറിയിച്ചു. അര്ജന്റീന് ഗായികയും നടിയുമായ ടിനി സ്റ്റോസീലുമായുള്ള ബന്ധത്തെ തുടര്‍ന്ന് റൊഡ്രിഗോയുടെ പത്നി കാമിലാ ഹോംസ് താരത്തിനെതിരേ കേസ് നല്‍കിയിരുന്നു.
ഈ കേസ് തീര്‍പ്പാക്കാതെ താരത്തിന് ഖത്തറിലേക്കുള്ള വിസ ലഭിക്കില്ല. ഇതാണ് താരത്തിന് തിരിച്ചടിയായത്. എന്നാല്‍ സെപ്തംബറിന് മുമ്പ് കേസില്‍ വിധി വരുമെന്നും താരത്തിന്റെ കരിയറിന് ഒരു വിധത്തിലും കേസ് ബാധിക്കില്ലെന്നുമാണ് റിപ്പോര്‍ട്ട്. നേരത്തെ സ്പാനിഷ് മാധ്യമങ്ങളാണ് റൊഡ്രിഗോ ലോകകപ്പില്‍ കളിക്കില്ലെന്ന് റിപ്പോര്‍ട്ട് ചെയ്തത്. കാമുകി ടിനി സ്റ്റോസെല്ലുമായുള്ള ബന്ധത്തെ അത്ലറ്റിക്കോ കോച്ച് ഡീഗോ സിമിയോണിയും വിലക്കിയിരുന്നു. റൊഡ്രിഗോ-കാമിലാ ദമ്പതികള്‍ക്ക് ഒരു മകനുണ്ട്.