റൊണാള്‍ഡ് കോമാന്‍ ബാഴ്സലോണ കോച്ച്
ഹോളണ്ട് കോച്ചായ കോമാന്‍ രണ്ടുവര്‍ഷത്തേക്കാണ് ബാഴ്സയുടെ കോച്ചായി ചുമതലയേല്‍ക്കുന്നത്. 57 കാരനായ കോമാന്റെ ഹോളണ്ടുമായുള്ള കരാര്‍ 2022 വരെയായിരുന്നു.
ക്യാംപ് നൗ: ബാഴ്സലോണയുടെ പുതിയ കോച്ചായി റൊണാള്‍ഡ് കോമാനെ നിയമിച്ചു. ഹോളണ്ട് കോച്ചായ കോമാന്‍ രണ്ടുവര്‍ഷത്തേക്കാണ് ബാഴ്സയുടെ കോച്ചായി ചുമതലയേല്‍ക്കുന്നത്. 57 കാരനായ കോമാന്റെ ഹോളണ്ടുമായുള്ള കരാര്‍ 2022 വരെയായിരുന്നു.
രണ്ട് വര്‍ഷത്തെ കരാര്‍ ഒഴിവാക്കിയാണ് മുന്‍ കോച്ച് സെറ്റിയന് പകരക്കാരനായി കോമാന്‍ എത്തുന്നത്. 1989-1995 കാലഘട്ടത്തില്‍ കോമാന്‍ ബാഴ്സയ്ക്ക് വേണ്ടി കളിച്ചിരുന്നു. ഈ കാലയളവില്‍ നാല് സ്പാനിഷ് ലീഗ് കിരീടവും ഒരു യൂറോപ്യന്‍ കിരീടവും നേടിയിരുന്നു. സത്താംപ്ടണ്‍, എവര്‍ട്ടണ്‍ എന്നീ ഇംഗ്ലിഷ് ക്ലബ്ബുകളെ കോമാന്‍ പരിശീലിപ്പിച്ചിട്ടുണ്ട്.
ചാംപ്യന്‍സ് ലീഗില്‍ ക്വാര്‍ട്ടറില്‍ പുറത്തായതിനെ തുടര്‍ന്നാണ് സെറ്റിയനെ ബാഴ്സ പുറത്താക്കിയത്. സ്പാനിഷ് ലീഗില്‍ രണ്ടാംസ്ഥാനം കൊണ്ടാണ് ബാഴ്സ സീസണ്‍ അവസാനിച്ചത്. 2007-08 സീസണിന് ശേഷം ആദ്യമായാണ് ബാഴ്സ ഒരു കിരീടം പോലും നേടാതെ സീസണ്‍ അവസാനിപ്പിക്കുന്നത്. നേരത്തെ ബാഴ്സ വാല്വെര്‍ദെയെ പുറത്താക്കിയിരുന്നു. തുടര്‍ന്നാണ് സെറ്റിയന്‍ ചുമതലയേറ്റത്.