റൊണാള്‍ഡോയ്ക്ക് ഡബിള്‍; റെക്കോഡ്; മാര്‍ട്ടിന്‍സിന് കീഴില്‍ പറങ്കികള്‍ക്ക് വിജയതുടക്കം
54 ഗോളുകളാണ് കെയ്ന്‍ ഇതുവരെ ഇംഗ്ലണ്ടിനായി നേടിയിട്ടുള്ളത്.
ലിസ്ബണ്‍: ലോകകപ്പിന് ശേഷം ആദ്യമായിറങ്ങിയ പോര്‍ച്ചുഗലിന് ലിച്ചെന്‍സ്റ്റീനെതിരേ തകര്‍പ്പന്‍ ജയം. പുതിയ കോച്ച് മാര്‍ട്ടിന്‍സിന് കീഴിലാണ് പോര്‍ച്ചുഗല്‍ ഇന്നിറങ്ങിയത്.എതിരില്ലാത്ത നാല് ഗോളിനാണ് പോര്‍ച്ചുഗലിന്റെ ജയം. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പെനാല്‍റ്റിയടക്കം രണ്ട് ഗോള്‍ സ്‌കോര്‍ ചെയ്തു. ഇന്ന് ദേശീയ ടീമിനായി ഇറങ്ങിയതോടെ റൊണോ തന്റെ റെക്കോഡ് ബുക്കിലേക്ക് വീണ്ടും ഒരു റെക്കോഡ് ചേര്‍ത്തു. ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര മല്‍സരം കളിച്ച താരമെന്ന റെക്കോഡ് റോണോയ്ക്ക് സ്വന്തമായി. പോര്‍ച്ചുഗലിനായി 197ാം മല്‍സരമാണ് താരം ഇന്ന് കളിച്ചത്. ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ഗോളും റൊണാള്‍ഡോയുടെ പേരിലാണ്(120). യൂറോ കപ്പ് യോഗ്യതാ മല്‍സരത്തില്‍ റൊണാള്‍ഡോയ്ക്ക് പുറമെ ബെര്‍ണാഡോ സില്‍വ, ജാവോ കാന്‍സലോ എന്നിവരും സ്‌കോര്‍ ചെയ്തു.
മറ്റൊരു മല്‍സരത്തില്‍ ഇറ്റലിയെ ഇംഗ്ലണ്ട് 2-1ന് പരാജയപ്പെടുതി. 62 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇറ്റലിക്കെതിരേ ഇംഗ്ലണ്ട് ഒരു ജയം നേടുന്നത്. റീസ്, ഹാരി കെയ്ന്‍ എന്നിവരാണ് ഇംഗ്ലണ്ടിനായി വലകുലിക്കയത്. ഇന്നത്തെ ഗോള്‍ നേട്ടത്തോടെ കെയ്ന്‍ ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച ടോപ് സ്‌കോററായി. 54 ഗോളുകളാണ് കെയ്ന്‍ ഇതുവരെ ഇംഗ്ലണ്ടിനായി നേടിയിട്ടുള്ളത്.