ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ ഗോളുകള്‍; 38ലും റൊണാള്‍ഡോ തന്നെ താരം

ലയണല്‍ മെസ്സി 26 ഗോളാണ് നേടിയത്.

Update: 2023-10-17 05:29 GMT

ലിസ്ബണ്‍: 2022-23 കലണ്ടര്‍ വര്‍ഷത്തില്‍ ലോക ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ഗോളുകളുമായി പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഇന്ന് യൂറോ യോഗ്യതാ മല്‍സരത്തില്‍ ബോസ്‌നിയക്കെതിരേ ഇരട്ട ഗോള്‍ നേടിയതോടെയാണ് റൊണാള്‍ഡോ ഒന്നാമതെത്തിയത്. പോര്‍ച്ചുഗലിനും അല്‍ നസറിനുമായി താരം 40 ഗോളുകളാണ് നേടിയത്. നോര്‍വെയുടെ മാഞ്ചസ്റ്റര്‍ സിറ്റി താരം എര്‍ലിങ് ഹാലന്റിനെയാണ് 38കാരനായ റൊണാള്‍ഡോ പിന്തള്ളിയത്. ഹാലന്റിന് 39 ഗോളുകളാണുള്ളത്. മൂന്നാം സ്ഥാനത്ത് ഫ്രാന്‍സിന്റെ പിഎസ്ജി താരം കിലിയന്‍ എംബാപ്പെയാണ്. 35ഗോളുകള്‍ എംബാപ്പെ നേടിയപ്പോള്‍ ലയണല്‍ മെസ്സി 26 ഗോളാണ് നേടിയത്. യൂറോയിലെ പോര്‍ച്ചുഗലിന്റെ തുടര്‍ച്ചായ ഏഴാം ജയമാണ്. ഗ്രൂപ്പ് ചാംപ്യന്‍മാരായാണ് പോര്‍ച്ചുഗല്‍ 2024 യൂറോയ്ക്ക് യോഗ്യത നേടിയത്. രണ്ട് ദിവസം മുമ്പ് സ്ലോവാക്കിയക്കെതിരേയും റൊണാള്‍ഡോ സ്‌കോര്‍ ചെയ്തിരുന്നു.

ഇന്ന് ബോസ്‌നിയക്കെതിരേ അഞ്ച് ഗോളിന്റെ ജയമാണ് പറങ്കികള്‍ നേടിയത്. ബ്രൂണോ ഫെര്‍ണാണ്ടസ്, കാന്‍സലോ, ജാവോ ഫ്‌ളിക്‌സ് എന്നിവരും പോര്‍ച്ചുഗലിനായി സ്‌കോര്‍ ചെയ്തു.


Tags:    

Similar News